Type Here to Get Search Results !

Bottom Ad

വെളിച്ചം മെച്ചം: കറന്റ് ബില്ലും മിച്ചം: നെക്‌സ്ജനിലൂടെ സോളാര്‍ കയ്യിലൊതുക്കാം ഈസിയായി


കാസര്‍കോട് (www.evisionnews.co): ഞെട്ടിക്കുന്ന കറന്റ് തുക ലാഭിക്കാനും പ്രകൃതിദത്തമായ വെളിച്ചം ആസ്വദിക്കാനും വ്യവസായ കമ്പനികള്‍ക്ക് പിന്നാലെ ചെറുകിട സ്ഥാപനങ്ങളും വീടുകളും സോളാര്‍ വഴിയിലേക്ക് തിരിയുകയാണ്. കാസര്‍കോട് ജില്ലയില്‍ ആദ്യമായി കെഎസ്ഇബിയുമായി ചേര്‍ന്ന് സൗരോര്‍ജോല്‍പാദനത്തില്‍ പങ്കാളിയായിരിക്കുകയാണ് പൈവളിഗെ പഞ്ചായത്തിലെ ചേവാര്‍ സ്വദേശി സലാം. 

മംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സോളാര്‍ പ്ലാന്റ് പ്രൊവൈഡറായ നെക്‌സ്‌ജെനിലൂടെ എട്ടുകിലോ വാട്ട് ശേഷിയുള്ള പാനലുകള്‍ ഉറപ്പിച്ചാണ് സലാം സോളാറിലേക്ക് തിരിഞ്ഞത്. കെഎസ്ഇബിയുമായി 25വര്‍ഷത്തെ പവര്‍ പര്‍ച്ചേസ് അഗ്രീമെന്റോടു കൂടിയാണ് സലാം പ്ലാനലുകള്‍ സ്ഥാപിച്ചത്. എട്ടുകിലോ വാട്ട് പ്ലാന്റ് മുഖേനെ ഏതാണ്ട് പ്രതിമാസം ആയിരം യൂണിറ്റ് ഊര്‍ജം ഉദ്പാദിപ്പിക്കാനാകും. അതായത് 25 വര്‍ഷമാകുമ്പോഴേക്ക് കറന്റ് ബില്ലില്‍ നാല്‍പത് ലക്ഷം രൂപയോളം ലാഭിക്കാനാകുമെന്നാണ് കമ്പനി ഉറപ്പുനല്‍കുന്നത്. വീട്ടാവശ്യത്തിന് ഉപയോഗിച്ചതില്‍ മിച്ചംവരുന്ന വൈദ്യുതി കെഎസ്ഇബിക്ക് കരാര്‍ അടിസ്ഥാനത്തില്‍ നല്‍കാനുമാകുന്നു. 

ചെറിയ മുതല്‍മുടക്കില്‍ വലിയ ലാഭം എന്നതാണ് നെക്‌സ്‌ജെന്‍ സോളാര്‍ പദ്ധതിയുടെ പ്രത്യേകത. പ്ലാന്റ് സ്ഥാപിക്കാന്‍ ചെലവായ തുക ഏതാണ്ട് നാലോ അഞ്ചോ വര്‍ഷം കൊണ്ട് തന്നെ തിരിച്ചുപിടിക്കാനാകും. മെയിന്റനന്‍സ് തുകയും തുഛമാണ്. 25 വര്‍ഷത്തോളം കറന്റ് ബില്ലായി ഒടുക്കേണ്ട തുക സേവിംഗായി മാറുമെന്നതും ഉപഭോക്താവിന് ലഭിക്കുന്ന മറ്റൊരു മെച്ചം. 

തങ്ങളുടെ പോക്കറ്റിനും ആഗോള പരിസ്ഥിതിക്കും ഏറെ പ്രയോജനകരമായ ഈ മാറ്റം എന്തുകൊണ്ടും ഗുണമാണ്. സോളാറിലേക്ക്് തിരിയാന്‍ ആലോചിക്കുന്ന ആര്‍ക്കും നേരിട്ട് അപ്ലിക്കേഷനിലൂടെ നെക്‌സ്‌ജെന്‍ കമ്പനി മുഖേനെ പാനലുകള്‍ സ്ഥാപിക്കാവുന്നതാണ്. ജെര്‍മന്‍ ടെക്‌നോളജിയിലൂടെ സോളാര്‍ പ്രോഡക്ഷന്‍ രംഗത്ത് പത്തുവര്‍ഷത്തെ പരിചയസമ്പത്തുള്ള ഈ കമ്പനി വാണിജ്യരംഗത്തും പ്ലാന്റുകള്‍ പ്രൊവൈഡ് ചെയ്യുന്നു. രണ്ടോ മൂന്നോ വര്‍ഷംകൊണ്ട് മുടക്കും മുതല്‍ തിരിച്ചുപിടിക്കാനാകും. ഉപഭോക്താക്കള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ്ിന്റെ ടാക്‌സ് ബെനഫിറ്റും ലഭിക്കും. 







Tags

Post a Comment

0 Comments

Top Post Ad

Below Post Ad