Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടി; മുഖ്യമന്ത്രിയുടെ വിമര്‍ശനം തികച്ചും ശരി: എ. വിജയരാഘവന്‍


കേരളം (www.evisionnews.co): മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ലീഗിനെതിരേയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം തികച്ചും ശരിയാണെന്നും വിജയരാഘവന്‍ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് കൂടുതല്‍ മതമൗലികവാദ വഴിയിലേക്ക് നീങ്ങി അത് ഇന്നത്തെ സാഹചര്യത്തില്‍ ഹിന്ദു തീവ്രവാദത്തെ സഹായിക്കുന്ന ഒരു രാഷ്ട്രീയ നിലപാടാണ് അതിനെ വിമര്‍ശിക്കുക എന്നത് സ്വാഭാവികമാണ്. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ലീഗിന്റെ നിലപാടിന് എതിരാണ്. മുസ്ലിം വിഭാഗത്തിലെ ഭൂരിപക്ഷം ജനങ്ങങ്ങളും മതമൗലിക വാദത്തെയും തീവ്രവാദവല്‍ക്കരണത്തെയും എതിര്‍ക്കുന്നുണ്ട്. ലീഗിന്റെ ഒരു തകരാറിനെ കണ്ടുപിടിച്ച് വിമര്‍ശിക്കകുകയാണ് മുഖ്യമന്ത്രി ചെയ്തത് എന്ന് വിജയരാഘവന്‍ പറഞ്ഞു.

ലീഗല്ല മുസ്ലിം സമുദായത്തെ പൂര്‍ണ്ണമായും പ്രതിനിധാനം ചെയ്യുന്നത്. സമുദായം എന്ന നിലയില്‍ കേരളത്തിലെ മുസ്ലിം സമൂഹം മതനിരപേക്ഷമാണ്. മതന്യൂനപക്ഷത്തെ മതനിരപേക്ഷ ചേരിയില്‍ നിന്നും മതമൗലികവാദ ചേരിയിലേക്ക് വഴിമാറ്റി കൊണ്ടുപോയി രാഷ്ട്രീയകാര്യലാഭം എന്ന അപകടകരമായ രീതിയിലാണ് വിഷയങ്ങളെ ലീഗ് കൈകാര്യം ചെയ്തത്. തരാതരം പോലെ ബി.ജെ.പിയുമായും അവര്‍ സഖ്യം ചേരുകയുണ്ടായി. ആ നിലയില്‍ തികച്ചും അവസരവാദപരമായ രാഷ്ട്രീയം ഈ തിരഞ്ഞെടുപ്പില്‍ സ്വീകരിച്ചത് ലീഗായിരുന്നു. ആ അവസരവാദത്തോടൊപ്പം നിന്നു എന്നതാണ് കോണ്‍ഗ്രസ് നടത്തിയിട്ടുള്ള തകരാറ്. ജനങ്ങളുടെ മുമ്പില്‍ ഈ വസ്തുത ചൂണ്ടി കാണിക്കപെട്ടതിലെ വിഷമം കൊണ്ടുള്ള ചില പ്രതികരണമാണ് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നേതാക്കന്മാര്‍ ഇക്കാര്യത്തില്‍ നടത്തിയിട്ടുള്ളത് എന്നും വിജയരാഘവന്‍ പറഞ്ഞു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad