Type Here to Get Search Results !

Bottom Ad

അജാനൂരില്‍ എല്‍ഡിഎഫ് വ്യാപകമായി ഇരട്ട വോട്ട് ചേര്‍ത്തു: നിയമപരമായി നേരിടുമെന്ന് യൂത്ത് കോണ്‍ഗ്രസ്


കാസര്‍കോട് (www.evisionnews.co): പരാജയ ഭീതിയില്‍ അജാനൂരില്‍ എല്‍ഡിഎഫ് വ്യാപകമായി ഇരട്ട വോട്ടുകള്‍ ചേര്‍ത്ത് ഭരണം നിലനിര്‍ത്താനുള്ള ശ്രമം നിയമപരമായി നേരിടുമെന്ന് യൂത്ത് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്മായില്‍ ചിത്താരി, കരീം ചിത്താരി, ഹാറൂന്‍ ചിത്താരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് കുറഞ്ഞ വോട്ടിന് യുഡിഎഫ് വിജയിച്ച മുട്ടുന്തല പതിനെട്ടാം വാര്‍ഡിലേക്ക് താല്‍കാലിക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നേടി ഭരണം നിലനിര്‍ത്താനുള്ള നെട്ടോട്ടത്തിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥിയുള്‍പ്പടെ പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രധിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് നിയമ നടപടിക്കൊരുങ്ങുന്നത്. 


കരട് വോട്ടര്‍ പട്ടികയിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയപ്പോള്‍ പട്ടിക മുഴുവന്‍ വിഷയങ്ങളും പരിഹരിച്ച് ഫൈനല്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് സെക്രട്ടറി അറിയിച്ചത്. എന്നാല്‍ അന്തിമ വോട്ടര്‍ പട്ടികയില്‍ 4,5,15,16,17,19,21 എന്നീ വാര്‍ഡുകളിലെ പട്ടികയില്‍ നേരത്തെയുള്ള വോട്ടര്‍മാര്‍ക്ക് പതിനെട്ടാം വാര്‍ഡിലേക്ക് വ്യാജമായി താത്കാലിക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയതെന്ന് നേതാക്കള്‍ പറഞ്ഞു.


Post a Comment

0 Comments

Top Post Ad

Below Post Ad