Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് വൈദ്യുതിതൂണ്‍ തകര്‍ന്നു വീണ് കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു


കാസര്‍കോട് (www.evisionnews.co): വൈദ്യുത കമ്പി ലോറിയില്‍ കുടുങ്ങി തൂണ്‍ തകര്‍ന്നുവീണ് കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു. മഞ്ചേശ്വരം വൈദ്യുതി ഓഫീസിലെ താത്ക്കാലിക ജീവനക്കാരന്‍ മുള്ളേരിയ തോട്ടത്തുമൂലയിലെ ഉദയന്‍(45) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 3.30 മണിയോടെ മഞ്ചേശ്വരം മജ്ബയല്‍ മൂടവയലിലാണ് സംഭവം. ഉദയന്‍ മൂടവയലിലെ ഇലക്ട്രിക് തൂണില്‍ കയറി വൈദ്യുതി കമ്പി വലിക്കുന്നതിനിടെ കമ്പി അതുവഴി വന്ന ലോറിയില്‍ കുടുങ്ങുകയായിരുന്നു. 

ലോറി കമ്പിയുമായി മുന്നോട്ടുപോകുന്നതിനിടെ വൈദ്യുതി തൂണ്‍ തകര്‍ന്നുവീണു. റോഡിലേക്ക് തെറിച്ചുവീണ ഉദയന്‍ തല്‍ക്ഷണം മരിച്ചു. വൈദ്യുതികമ്പി വലിക്കുന്ന ജോലി നടക്കുകയാണെന്ന് ലോറി ഡ്രൈവറെ നാട്ടുകാരായ ചിലര്‍ അറിയിച്ചിരുന്നു. ഇതു അവഗണിച്ച് ലോറി മുന്നോട്ടുപോകുകയായിരുന്നുവെന്ന് പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad