കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ 110 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 107 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ടാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 154 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 6854 പേരും സ്ഥാപനങ്ങളില്‍ 345 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7199 പേരാണ്. പുതിയതായി 582 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1110 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 241 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 584 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 53 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 64 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
Post a Comment
0 Comments