Type Here to Get Search Results !

Bottom Ad

ബ്രിട്ടണില്‍ മൂന്നാമതൊരു കോവിഡ് വൈറസ് കൂടി കണ്ടെത്തി


വാഷിംഗ്ണ്‍ (www.evisionnews.co): ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ മൂന്നാമത് സ്ട്രെയിന്‍ കൂടി ബ്രിട്ടണില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബ്രിട്ടന്റെ ആരോഗ്യ സെക്രട്ടറിയായ മാറ്റ് ഹാന്‍കോക്കാണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരിലാണ് മൂന്നാമത്തെ സ്ട്രെയിന്‍ വൈറസ് കണ്ടെത്തിയത്. ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ മൂന്നാം സ്ട്രെയിന്‍ ബാധിച്ച രണ്ട് കേസുകള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തെന്ന് ഹാന്‍കോക്ക് പറഞ്ഞു. അതിനാല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയവര്‍ നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad