Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് കടലില്‍ പരിശോധനക്കിടെ പൊലീസുകാരെ തട്ടിക്കൊണ്ടുപോയ ബോട്ട് കണ്ടെത്തി: പ്രതികളെ പിടികൂടാനായില്ല


കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരത്ത് കടലില്‍ പരിശോധനക്കിടെ പൊലീസുകാരെ തട്ടിക്കൊണ്ടുപോയ ബോട്ട് മംഗളൂരു ഹാര്‍ബറില്‍ പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ബോട്ടുടമ ഹരീഷ് ചന്ദ്രയെയും മറ്റു പ്രതികളേയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 

തിങ്കളാഴ്ച ഉച്ചയോടെയാണ് ഷിറിയ തീരദേശ സ്റ്റേഷന്‍ എസ്.ഐ കെ.വി രാജ്കുമാറും സംഘവും മഞ്ചേശ്വരത്ത് കടലില്‍ പരിശോധന നടത്തുന്നതിനിടെ സംശയ സാഹചര്യത്തില്‍ കണ്ട ബോട്ട് അടുപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ രഘുനാഥ്, സുധീഷ് എന്നിവര്‍ ബോട്ടില്‍ കയറുകയും ചെയ്തു. എന്നാല്‍ മഞ്ചേശ്വരം ഹാര്‍ബറിന്റെ ഭാഗത്തേക്ക് ഓടിച്ച ബോട്ട് പെടുന്നനെ പൊലീസിന്റെ ബോട്ടിനെ വെട്ടിച്ച് മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്നു. 

അതേസമയം പ്രതികളെ രണ്ടു ദിവസത്തിനകം പിടികൂടാന്‍ കഴിയുമെന്ന് പൊലീസ് പറഞ്ഞു. ഷിറിയ തീരദേശ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സലീം, എസ്.ഐ കെ. സങ്കപ്പ ഗൗഡ, ഗ്രേഡ് എസ്.ഐ കുഞ്ഞികൃഷ്ണന്‍, സിവില്‍ പൊലീസ് ഓഫീസര്‍ അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Post a Comment

0 Comments

Top Post Ad

Below Post Ad