Type Here to Get Search Results !

Bottom Ad

യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി എംഎസ്എഫ് പദയാത്ര നടത്തും


കാഞ്ഞങ്ങാട് (www.evisionnews.co): തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലേക്ക് മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി എംഎസ്എഫ് കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മിറ്റി 'നാടിന്റെ നന്മക്കായി വിദ്യാർത്ഥി വോട്ടു യുഡിഎഫിന്' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് പടന്നക്കാട് നിന്ന് ആരംഭിച്ച് തീരദേശ വഴി ആറങ്ങാടിയിൽ സമാപിക്കുന്ന പദയാത്ര ഡിസംബർ ആറിനു നടത്താൻ കല്ലൂരാവി ലീഗ് ഓഫീസിൽ ചേർന്ന എംഎസ്എഫ് മുൻസിപ്പൽ കമ്മിറ്റി യോഗം തീരുമാനിച്ചു. മുനിസിപ്പൽ എം എസ് എഫ് പ്രസിഡന്റ്‌ ഹാഷിർ മുണ്ടത്തോടിന്റെ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, ജില്ലാ വൈസ് പ്രസിഡന്റ്‌ റംഷീദ് തോയമ്മൽ, മണ്ഡലം ജനറൽ സെക്രട്ടറി നജീബ് ഹദ്ദാദ്‌, മുനിസിപ്പൽ ഭാരവാഹികളായ ഹാരിസ് ബല്ലകടപ്പുറം, യാസീൻ മീനപ്പീസ്, അനസ് ഞാണിക്കടവ്, ദിൽഷാദ് ആവിയിൽ, സവാദ് കല്ലുരാവി, മനാഫ് ബാവാനഗർ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad