Type Here to Get Search Results !

Bottom Ad

ആന്ധ്രയിലെ അജ്ഞാത രോഗം; കാരണം കണ്ടെത്താന്‍ ഡല്‍ഹിയില്‍ നിന്ന് വിദഗ്ദര്‍


ദേശീയം (www.evisionnews.co): ആന്ധ്രാപ്രദേശിലെ ഒരു നഗരത്തില്‍ നൂറുകണക്കിന് ആളുകള്‍ക്ക് അജ്ഞാതമായ രോഗം പിടിപെട്ട് ചികിത്സ തേടിയ സംഭവം വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത് കൊറോണ വൈറസിനിടെ ഉണ്ടായ കൂട്ടായ വിഭ്രാന്തി ''മാസ് ഹിസ്റ്റീരിയ'' ആണെന്ന വാദം ഒരു ഡോക്ടര്‍ തള്ളിക്കളഞ്ഞിരുന്നു.

അതേസമയം അസുഖത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മെഡിക്കല്‍ വിദഗ്ധരെ ആന്ധ്രയിലെ എലൂരുവിലേക്ക് അയച്ചിട്ടുണ്ട്. ശനിയാഴ്ച ആദ്യം പ്രത്യക്ഷപ്പെട്ട രോഗത്തിന്റെ ലക്ഷണങ്ങള്‍ സന്നി, ഓക്കാനം, വിട്ടുമാറാത്ത വേദന എന്നിവയാണ്. അഞ്ഞൂറോളം പേര്‍ക്ക് ചികിത്സ നല്‍കിയിട്ടുണ്ട്. മിക്കവരും വളരെ വേഗത്തില്‍ സുഖം പ്രാപിച്ചു. എന്നാല്‍ വാരാന്ത്യത്തില്‍ ഉണ്ടായ 45 വയസുകാരന്റെ മരണം അജ്ഞാതരോഗം കരണമാണെന്നാണ് അധികൃതര്‍ പറയുന്നത്.


രാജ്യം ഇതിനകം കൊറോണ വൈറസിന്റെ പിടിയിലാണ്. കേസുകളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ ഉടന്‍ തന്നെ കേസുകളുടെ എണ്ണം 10 ദശലക്ഷം കടക്കുമെന്നാണ് കരുതുന്നത്. ''അജ്ഞാത രോഗം മാസ് ഹിസ്റ്റീരിയയാണെന്ന് ചിലര്‍ പറയുന്നു, പക്ഷേ അങ്ങനെയല്ല,'' എലൂരു സര്‍ക്കാര്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ എ എസ് റാം പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
മിക്ക രോഗികള്‍ക്കും യഥാര്‍ത്ഥ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ''ഇത് എന്താണെന്ന് നിര്‍ണയിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല'' എന്നും അദ്ദേഹം പറഞ്ഞു. കീടനാശിനികളില്‍ രാസ അഡിറ്റീവുകളുടെ പങ്ക് ചില ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു, അതേസമയം താമസക്കാര്‍ മാലിന്യങ്ങളും കാട്ടുപന്നികളുമാണ് രോഗത്തിന് കാരണമെന്നാണ് പറയുന്നത്.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad