Type Here to Get Search Results !

Bottom Ad

ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക് ഇക്കുറി വോട്ടില്ല


കണ്ണൂര്‍ (www.evisionnews.co): ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക് ഇക്കുറി വോട്ടില്ല. കാര്യം മന്ത്രി കെ.കെ.ശൈലജയുടെ വീട് സ്ഥിതി ചെയ്യുന്നത് മട്ടന്നൂര്‍ നഗരസഭയിലാണ്. ആദ്യ തെരഞ്ഞെടുപ്പ് വൈകി നടന്ന ഇവിടെ തെരഞ്ഞെടുപ്പിന് രണ്ടുവര്‍ഷം കാത്തിരിക്കണം. അതിനാലാണ് മൂന്നാം ഘട്ട വോട്ടെടുപ്പു നടക്കുന്ന 14ന് ശൈലജ ടീച്ചര്‍ക്ക് വോട്ടുചെയ്യാന്‍ സാധിക്കാത്തത്.

പഞ്ചായത്തായിരുന്ന മട്ടന്നൂരിലെ 1991ല്‍ ഇടതു സര്‍ക്കാരാണു നഗരസഭയായി ഉയര്‍ത്തിയത്. ആ വര്‍ഷം തന്നെ യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ വീണ്ടും പഞ്ചായത്തായി മാറ്റി. പിന്നീട് നിയമപോരാട്ടം. ആറു വര്‍ഷം ഭരണമോ, ഭരണസമിതിയോ ഇല്ലായിരുന്നു. പഞ്ചായത്താണോ, നഗരസഭയാണോ എന്നറിയാത്ത അവസ്ഥ. 1996ല്‍ ഇടതു സര്‍ക്കാര്‍ വീണ്ടും വന്നപ്പോള്‍ ആദ്യ മന്ത്രിസഭയെടുത്ത തീരുമാനം മട്ടന്നൂരിനെ വീണ്ടും നഗരസഭയാക്കണം എന്നതായിരുന്നു. 1997 സെപ്റ്റംബറില്‍ ഒറ്റയ്ക്ക് ആദ്യ തിരഞ്ഞെടുപ്പ്.

ഭരണസമിതിക്ക് അഞ്ചു വര്‍ഷം കാലാവധിയുള്ളതിനാല്‍ പിന്നീടുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും മട്ടന്നൂര്‍ ഒറ്റപ്പെടുകയായിരുന്നു. വോട്ടു ചെയ്യാനാകില്ലെങ്കിലും മന്ത്രി കെ.കെ.ശൈലജയും ജില്ലയുടെ മറ്റുഭാഗങ്ങളില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങും. മട്ടന്നൂര്‍ നഗരസഭയില്‍ അഞ്ചു വര്‍ഷം ഉപാധ്യക്ഷനും അഞ്ചു വര്‍ഷം അധ്യക്ഷനുമായിരുന്ന കെ.ഭാസ്‌കരനാണു കെ.കെ.ശൈലജയുടെ ഭര്‍ത്താവ്. 65 വയസ് പിന്നിട്ടതിനാല്‍, കോവിഡ് മാനദണ്ഡം പാലിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം പുറത്തേക്കു പ്രചാരണത്തിനിറങ്ങുന്നില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad