Type Here to Get Search Results !

Bottom Ad

മധ്യപ്രദേശ് മുഖ്യമന്ത്രിക്കെതിരെ കവിത മോഷ്ടിച്ചെന്ന് ആരോപണം


ദേശീയം (www.evisionnews.co): മധ്യപ്രദേശ് മുഖ്യമന്ത്രിക്കെതിരെ കവിത മോഷ്ടിച്ചെന്ന് ആരോപണം. കഴിഞ്ഞ മാസം തന്റെ ഭാര്യാപിതാവ് അന്തരിച്ചപ്പോള്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ട്വിറ്ററില്‍ പങ്കിട്ട ഒരു കവിത മോഷ്ടിച്ചതാണെന്ന് ആരോപണം. നവംബര്‍ 18 ന് ഭാര്യാപിതാവ് ഗന്‍ശ്യാം ദാസ് മസാനി മരിച്ച് നാല് ദിവസം കഴിഞ്ഞ് തന്റെ ഭാര്യ സാധന സിംഗ് എഴുതിയതാണെന്ന് അവകാശപ്പെട്ട് 'ബൗജി' എന്ന ഹിന്ദി കവിതയുടെ ഏതാനും വരികള്‍ ശിവരാജ് സിംഗ് ചൗഹാന്‍ ട്വിറ്ററില്‍ പങ്കിട്ടിരുന്നു.

അതേസമയം മധ്യപ്രദേശില്‍ നിന്നുള്ള എഴുത്തുകാരി ഭൂമിക ബിര്‍ത്താരെ ഇത് തന്റെ കവിതയാണെന്ന് അവകാശപ്പെട്ടു. 'കവിത എഴുതിയത് ഞാനാണ് നിങ്ങളുടെ പ്രിയപ്പെട്ട ഭാര്യയല്ല,' അവര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad