Type Here to Get Search Results !

Bottom Ad

കെ സുരേന്ദ്രന് തിരിച്ചടി: ശോഭാ സുരേന്ദ്രനെതിരെ നടപടിയില്ല: ഒരുമിച്ച് മുന്നോട്ടുപോകാന്‍ നേതൃത്വം


കേരളം (www.evisionnews.co): ശോഭാ സുരേന്ദ്രനെ പുറത്താന്‍ നീക്കം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് വ്യാഴാഴ്ച ചേര്‍ന്ന കോര്‍കമ്മിറ്റിയില്‍ കനത്ത തിരിച്ചടി. ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിയിലേക്കു തിരിച്ചെത്തുമെന്നും എല്ലാവരും ഒരുമിച്ചു മുന്നോട്ടുപോകുമെന്നും കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി സിപി രാധാകൃഷ്ണന്‍ വ്യക്തമാക്കി.

വ്യക്തിപരമായ കാരണങ്ങളാല്‍ നേതാക്കള്‍ ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കുന്നതിനെ വിവാദമാക്കേണ്ട കാര്യമില്ല. പാര്‍ട്ടി കോര്‍കമ്മിറ്റി യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് ശോഭയെ നേതൃത്വത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ സി.പി. രാധാകൃഷ്ണന്‍തന്നെ മുന്‍കൈയെടുക്കും. ശോഭയ്‌ക്കെതിരേ നടപടിയെടുക്കാതെ മുന്നോട്ടുപോകാനാവില്ലെന്ന നിലപാടാണ് മുരളീധരവിഭാഗം സ്വീകരിച്ചത്. നടപടിയിലേക്ക് എത്തിക്കുംവിധം ചര്‍ച്ചകള്‍ നയിക്കാന്‍ തീരുമാനിച്ചാണ് മുരളീധരവിഭാഗം വന്നത്.

പരസ്യ വിമര്‍ശനം ഉന്നയിച്ച് പാര്‍ട്ടിയെ പൊതുജന മധ്യത്തില്‍ പ്രതിസന്ധിയിലാക്കിയതിനൊപ്പം തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതില്‍ നടപടി വേണമെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ പിന്തുണയ്ക്കുന്ന വിഭാഗം കോര്‍കമ്മിറ്റിയില്‍ ആവശ്യപ്പെട്ടത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad