Type Here to Get Search Results !

Bottom Ad

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താന്‍ ഇന്ന് യുഡിഎഫ് യോഗം, ആഭ്യന്തര കലഹവും ചര്‍ച്ചയാകും


കേരളം (www.evisionnews.co): തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിക്കേറ്റ തോല്‍വി വിലയിരുത്താന്‍ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് സഖ്യവുമായി ബന്ധപ്പെട്ട് മുന്നണിയ്ക്കകത്തും കോണ്‍ഗ്രസിലും ഉണ്ടായ അനൈക്യം തിരിച്ചടിയായെന്നാണ് ഘടകകക്ഷികളുടെ വിലയിരുത്തല്‍. യോഗത്തില്‍ ഘടകകക്ഷികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയേക്കും. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പരസ്യ വിഴുപ്പലക്കലില്‍ കോണ്‍ഗ്രസിനെ മുസ്ലിംലീഗ് അതൃപ്തി അറിയിച്ചിട്ടുണ്ട്. ഇതേ വികാരം തന്നെയാണ് മറ്റ് കക്ഷികള്‍ക്കുമുള്ളത്.

നിയമസഭ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കുക ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 22 മുതല്‍ കേരള പര്യടനം നടത്താന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഇതിന് ബദല്‍ ജാഥയും യുഡിഎഫിന്റെ പരിഗണനയിലുണ്ട്. അതിനിടെ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ കെപിസിസിയില്‍ തിരുത്തില്‍ നടപടികള്‍ ആരംഭിച്ചു. രാവിലെ കെപിസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗം മുല്ലപ്പളളി രാമചന്ദ്രന്‍ വിളിച്ചിട്ടുണ്ട്. ഓരോ ജില്ലകളിലേയും പരാജയം യോഗത്തില്‍ പ്രത്യേകം വിലയിരുത്തും. വിവിധ ജില്ലകളിലെ തെരഞ്ഞെടുപ്പ് ചുമതലയുളള ജനറല്‍ സെക്രട്ടറിമാര്‍ ജില്ലകളുടെ അവലോകന റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.




Post a Comment

0 Comments

Top Post Ad

Below Post Ad