Type Here to Get Search Results !

Bottom Ad

കാസര്‍കോട് സ്വദേശിയുടെ ബേബി സൂത്ര സ്റ്റാര്‍ട്ട് അപ്പ് സംരംഭത്തിന് 100കോടിയുടെ വിദേശ നിക്ഷേപം


ബംഗളുരു (www.evisionnews.co): ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുദ്രോളി വേല്‍ഡിന്റെ സ്റ്റാര്‍ട്ട് ആപ്പ് സംരംഭമായ ബേബി സൂത്രയിലേക്ക് തുര്‍ക്കിഷ് കമ്പനിയായ മെറ്റലെക്‌സിന്റെ 100 കോടി രൂപ നിക്ഷേപം. കുട്ടികള്‍ക്കായുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ ഹൈഡ്രോ തെറാപ്പി, ഇന്‍ഫന്റ് മസ്സാജ്, കിഡ്‌സ് സലൂണ്‍ ആന്‍ഡ് സ്പാ, പ്രസവാനന്തരം അമ്മമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയ വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംരംഭത്തിന് ജനപ്രീതി ഏറി വരുന്നതിനിടയിലാണ് തുര്‍ക്കി കമ്പനി ബേബി സൂത്ര യില്‍ അപ്രതീക്ഷിത നിക്ഷേപം നടത്തിയത്. കാസര്‍കോട് ചെര്‍ക്കള സ്വദേശിയായ ഹഫീസ് കുദ്രോളി ആന്റ്് ഗ്രൂപ്പിന്റെ കീഴില്‍ ഇക്കഴിഞ്ഞ വനിതാ ദിനത്തിലാണ് ബേബി സൂത്രയുടെ ആദ്യഷോറും ഉദ്ഘാടനം ചെയ്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad