Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി 136-ാം ജന്മദിനമാഘോഷിച്ചു


കാസര്‍കോട് (www.evisionnews.co): ഇന്ത്യന്‍ സ്വതന്ത്ര സമരത്തിന്‍ വേണ്ടി പോരാടിയ വീര ജവാന്മാരെ വാഴ്ത്തെടുക്കുകയും സ്വതന്ത്രം എന്ന മഹത്തായ ആശയത്തിലേക്ക് ഇന്ത്യന്‍ സമൂഹത്തെ എത്തിക്കുകയും ചെയ്ത കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ 136-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊടിമരം സ്ഥാപിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് അഫ്സല്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. കെഎം സഫ്വാന്‍, ജവാദ് പുത്തൂര്‍, അബിദ് എട്ചേരി, 

ഭാരവാഹികളായ നൗഷാദ് ബള്ളൂര്‍, ഇംതിയാസ് ദേശമംഗളം, അന്‍സാരി കോട്ടകുന്ന്, സുഹൈല്‍ വലിയവളപ്പ്, മുനാസ് കുന്നില്‍, റിഷാന്‍,അന്‍ച്ചു,ഷോനു സംബന്ധിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരവധി സ്‌കൂളുകളിലേക്ക് മാസ്‌കും സാനിറ്റൈസറും കോണ്‍ഗ്രസ് വിതരണം ചെയ്തിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad