Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂരില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് മുസ്ലിം ലീഗിലേക്ക് കൂടുമാറ്റം തുടരുന്നു


തൃക്കരിപ്പൂര്‍ (www.evisionnews.co): പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃക്കരിപ്പൂരില്‍ മുസ്ലിം ലീഗിലേക്ക് അടിയൊഴുക്ക് ശക്തം. ഐഎന്‍എലില്‍ നിന്നും ലീഗിലേക്കെത്തിയ കൈക്കോട്ട് കടവ് വാര്‍ഡിലെ ഷബീര്‍,നൗഫല്‍, അനീസ് എന്നീ പ്രവര്‍ത്തകരെ മുസ്ലിം ലീഗ് നേതാക്കള്‍ സ്വീകരിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നായി നിരവധി പ്രവര്‍ത്തകരാണ് മുസ്ലിം ലീഗിലേക്കെതിയത്. മുസ്ലിം ലീഗ് ദേശീയ അംഗം എജിസി ബഷീര്‍,ജില്ലാ സെക്രെട്ടറി വികെ ബാവ, തൃക്കരിപ്പൂര്‍ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എസ് കുഞ്ഞഹമ്മദ്, സത്താര്‍ വടക്കുമ്പാട്, ടിഎസ് നജീബ്, പികെഎം കുട്ടി, റസാഖ് പുനത്തില്‍ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. നേരത്തെയും നിരവധി പേര്‍ പാര്‍ട്ടിവിട്ട് മുസ്ലിം ലീഗിലെത്തിയിരുന്നു.


Post a Comment

0 Comments

Top Post Ad

Below Post Ad