Wednesday, 14 February 2018

66ാമത് ദേശീയ വോളിബോള്‍ ചാമ്പ്യൻഷിപ്പിന് കോഴിക്കോട് ഒരുങ്ങി

Image result for വോളിബോള്‍കോഴിക്കോട്: (www.evisionnews.co)കോഴിക്കോട് ആതിഥേയത്വം വഹിക്കുന്ന 66ാമത് ദേശീയ വോളിബോള്‍ ചാമ്പ്യൻഷിപ്പിന്   വന്‍ വിജയമാക്കുന്നതിന് പ്രചാരണങ്ങളും ഒരുക്കങ്ങളും തുടങ്ങി.
ഈ മാസം 17 മുതല്‍ 20 വരെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ദീപശിഖാ പ്രയാണം നടക്കും. അര്‍ജുന അവാര്‍ഡ് ജേതാവും അന്താരാഷ്ട്ര വോളിബോള്‍ താരവുമായ കെ സി ഏലമ്മ ദീപശിഖ പ്രയാണത്തിന് നേതൃത്വം നല്‍കും.

പ്രചാരണത്തിന്റെ ഭാഗമായി 17ന് കോഴിക്കോട് പ്രസ് ക്ലബ് ടീം കണ്ണൂര്‍ പ്രസ് ക്ലബ് ടീമിനെ നേരിടും. 19ന് 25,000 രൂപ സമ്മാനത്തുകയുള്ള ഇന്റര്‍കോളജ് വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. 20ന് ഇന്‍ഡോര്‍ സ്റ്റേഡിയം പരിസരത്ത് നിന്ന് കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് വിളംബര ഘോഷയാത്ര നടക്കും. 
തുടര്‍ന്ന് ഉദ്ഘാടന സമ്മേളനവും വിവിധ കലാപരിപാടികളും അരങ്ങേറും. ഇന്ത്യക്ക് വേണ്ടി കളിച്ച സീനിയര്‍ താരങ്ങളെ ചടങ്ങില്‍ ആദരിക്കും.

കാലിക്കറ്റ് ട്രേഡ് സെന്ററില്‍ 8000 പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറിയാണ് ഒരുക്കുന്നത്. ആയിരം പേര്‍ക്ക് വി ഐ പി ഡോണര്‍ പാസ് നല്‍കും. 5000ത്തോളം സീസണ്‍ ടിക്കറ്റുകള്‍ നല്‍കും. പരിമിതമായ ടിക്കറ്റുകളാണ് മത്സര വേദിക്ക് സമീപമുള്ള കൗണ്ടറുകളില്‍ വില്‍പ്പന നടത്തുക. വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കളികള്‍ ഉച്ചവരെ എല്ലാവര്‍ക്കും സൗജന്യമായി കാണാം.

Related Posts

66ാമത് ദേശീയ വോളിബോള്‍ ചാമ്പ്യൻഷിപ്പിന് കോഴിക്കോട് ഒരുങ്ങി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.