കാസർകോട് :(www.evisionnews.co) മഞ്ചേശ്വരത്ത് തീവണ്ടി അപകടത്തിൽ മരിച്ച ആമിന, ആയിഷ, ഷാമിൽ എന്നിവരുടെ കുടുംബത്തെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ വസതിയിലെത്തി ആശ്വസിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് എം.സി.ഖമറുദ്ദീൻ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം. അഷ്റഫ്, യു.എച്ച്. അബ്ദുൽ റഹ്മാൻ, പി.എച്ച്. അബുൽ ഹമീദ്,അർഷാദ് വോർക്കാടി, കെ.എം.അബ്ദുൽ ഖാദർ , അസീസ് ഹാജി, സൈഫുള്ള തങ്ങൾ, ഇബ്രാഹിം കൊമ്പ കൊത്തി, അബ്ദുല്ല ഹൊസ്സങ്കടി, മൊയ്തു പ്രിയ തുടങ്ങിയവരും തങ്ങളോടൊപ്പമുണ്ടായിരുന്നു. തിരക്കിട്ട പരിപാടികൾക്കിടയിലും നാടിനെ നടുക്കിയ ദുരന്തത്തിൽ മരണമടഞ്ഞവരുടെ വസതിയിലെത്തി കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ച് പ്രാർത്ഥന നടത്തിയ ശേഷമാണ് തങ്ങൾ മടങ്ങിയത്.
ട്രെയിനിടിച്ച് മരിച്ചവരുടെ കുടുംബത്തെ ആശ്വസിപ്പിക്കുവാൻ ഹൈദരലി തങ്ങളെത്തി
4/
5
Oleh
evisionnews