Wednesday, 14 February 2018

വാലന്റൈന്‍സ് ദിനത്തില്‍ സംഘപരിവാര്‍ അക്രമം; ദമ്പതികൾക്കടക്കം ക്രൂരമർദ്ദനം

ന്യൂ ഡല്‍ഹി:(www.evisionnews.co) പ്രണയദിനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമം അഴിച്ചുവിട്ട് സംഘപരിവാര്‍ സംഘടനകള്‍. ഗുജറാത്ത് അഹമ്മദാബാദില്‍ സദാചാര പൊലീസ് ചമഞ്ഞെത്തിയ സംഘങ്ങള്‍ ദമ്പതികളെ  ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടു. സബര്‍മതി നദിയുടെ തീരത്ത് ദമ്പതികളെ   ആക്രമിച്ച നിരവധി ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.


ഹൈദരാബാദിലും ചെന്നൈയിലും സംഘപരിവാര്‍ സംഘടനകള്‍ വാലന്റൈന്‍സ് വിരുദ്ധ ദിനം സംഘടിപ്പിച്ചു. ഹൈദരാബാദിലെ പല പബ്ബുകളിലും ക്ലബ്ബുകളിലും സംഘപരിവാര്‍ സംഘടനകള്‍ ഭീഷണിമുഴക്കി. ഹിന്ദുമഹാസഭയും ബജ്റംഗ്ദളും നാഗ്പൂരില്‍ വാലന്റൈന്‍സ് ദിന വിരുദ്ധ റാലികള്‍ നടത്തി. ഹിന്ദു പെണ്‍കുട്ടികള്‍ കരുതിയിരിക്കുക എന്നവകാശപ്പെട്ടുകൊണ്ടായിരുന്നു അഹമ്മദാബാദില്‍ പ്രതിഷേധം.


സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് പഞ്ചാബ് യൂണിവേഴ്സിറ്റിയുടെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലും കോളേജുകളുടെ പരിസരത്തും കനത്ത പൊലീസ് സന്നാഹമാണ് നിലകൊള്ളുന്നത്. കോയമ്പത്തൂരിൽ  ഹിന്ദു മക്കള്‍ കട്ച്ചി എന്ന സംഘടന വാലന്റൈന്‍സ് ദിന ആഘോഷങ്ങള്‍ നിരോധിക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ലഖ്നൗ യൂണിവേഴ്സിറ്റി ഇന്ന് ക്യാംംപസിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ ആരെങ്കിലും ക്യാംപസില്‍ എത്തിയാല്‍ ശിക്ഷാനടപടി സ്വീകരിക്കുമെന്നും യൂണിവേഴ്സിറ്റി ഉത്തരവിറക്കിയിരുന്നു. 

Related Posts

വാലന്റൈന്‍സ് ദിനത്തില്‍ സംഘപരിവാര്‍ അക്രമം; ദമ്പതികൾക്കടക്കം ക്രൂരമർദ്ദനം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.