You are here : Home
/ Kasaragod
/ News
/ പൈക്കം മണവാട്ടി ബീവി ഉറൂസ്: ത്വാഖ അഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്യും
Wednesday, 7 February 2018
പൈക്കം മണവാട്ടി ബീവി ഉറൂസ്: ത്വാഖ അഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്യും
പൈക്ക: പൈക്കം മണവാട്ടി ബീവി ഉറൂസ് 24 ന് പൈക്ക ഖാസി അസ്സയ്യിദ് മുഹമ്മദ് തങ്ങൾ മദനിയുടെ അദ്ധ്യക്ഷതയിൽ സമസ്ത ജില്ലാ പ്രസിഡണ്ടും മംഗലാപുരം, കുഴൂർ ഖാസിയു മായ ത്വാഖ അഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്യും പി.എ.സുബൈർ ദാരിമി മുഖ്യ പ്രഭാഷണം നടത്തും ഉറൂസിനോടനുബന്ധിച്ച് മഖാം സിയാറത്ത്, പതാക ഉയർത്തൽ, ഉൽഘാടന സമ്മേളനം, പ്രാർത്ഥനാ സംഗമം, മതവിജ്ഞാന സദസ്സ്, ദഫ് മുട്ട് പ്രദർശനം, ബുർദ്ദ ആലാപനം, മജ്ലിസുന്നൂർ, സമാപന സമ്മേളനം, മൗലീദ് പരായണം തുടങ്ങിയ വിവിധങ്ങളായ പരിപാടികളിൽ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. മാർച്ച് 5 ന് രാവിലെ 7 മണിക്ക് നൽകുന്ന അന്നദാനത്തോടെ ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന ഉറൂസ് സമാപിക്കും.