Sunday, 4 February 2018

ചികിത്സയുടെ പേരില്‍ സര്‍ക്കാരില്‍ നിന്ന് തോമസ് ഐസക് വാങ്ങിയത് 1.2 ലക്ഷം രൂപ

Image result for thomas isaacതിരുവനന്തപുരം:(www.evisionnews.co)ചികിത്സയുടെ പേരില്‍ സര്‍ക്കാരില്‍ നിന്ന്  തോമസ് ഐസക് വാങ്ങിയത്  1.2 ലക്ഷം രൂപ. ധൂര്‍ത്തുകള്‍ കുറയ്ക്കണമെന്നും  സാമ്പത്തിക   അച്ചടക്കം പാലിക്കണമെന്നും ഉപദേശിച്ച ധനമന്ത്രി ഡോ.തോമസ് ഐസക്ചികിത്സയ്ക്കായി സര്‍ക്കാരില്‍ നിന്ന്  ഇത്രയും തുക വാങ്ങിയത് വ്യാപകമായ പ്രതിഷേധത്തിനാണ് ഇടയാക്കുന്നത്.   മലപ്പുറം കോട്ടയ്ക്കലിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ചികിത്സയ്ക്കായാണ് മന്ത്രി ഇത്രയും തുക ചെലവിട്ടത്. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്കും സ്പീക്കര്‍പി.ശ്രീരാമകൃഷ്ണനും പിന്നാലെയാണ് ഐസക് ചെലവിട്ട കണക്കുകള്‍ പുറത്ത് വന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13 മുതല്‍ 27 വരെ 15 ദിവസം നീണ്ട ചികിത്സയ്ക്ക് മന്ത്രി ആകെ ചെലവിട്ടത്. 1,20,​048 രൂപയാണ്. മരുന്നിനായി 21,​990 രൂപ ചെലവിട്ടപ്പോള്‍ മുറിവാടക 79,​200 രൂപയാണ്. ഇവ തമ്മിലുള്ള അന്തരം മൂന്നിരട്ടി വരും. ചികിത്സക്കിടെ 14 തോര്‍ത്തുകള്‍ വാങ്ങാന്‍ ചെലവിട്ടത് 195 രൂപ. ഇതും സര്‍ക്കാരില്‍ നിന്ന് തന്നെ വാങ്ങി. 250 രൂപയുടെ തലയിണയും വാങ്ങി. 

കണ്ണട വാങ്ങിയ ഇനത്തില്‍ പൊതുഖജനാവില്‍ നിന്ന് 49,900 രൂപയാണ് ശ്രീരാമകൃഷ്ണന്‍ കൈപ്പറ്റിയത്. സ്പീക്കര്‍ എന്ന നിലയില്‍ 4.25 ലക്ഷം രൂപ ചികിത്സാച്ചെലവായും വാങ്ങി. ആരോഗ്യമന്ത്രി കെ.കെ.ശൈലജ 28,000 രൂപ വില വരുന്ന കണ്ണടയാണ് വാങ്ങിയത്.

Related Posts

ചികിത്സയുടെ പേരില്‍ സര്‍ക്കാരില്‍ നിന്ന് തോമസ് ഐസക് വാങ്ങിയത് 1.2 ലക്ഷം രൂപ
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.