കാസര്‍കോട് (www.evisionnews.co): പെരിയ ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപ്പെടുത്തി അഞ്ചരപവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന രണ്ടുപ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ ഹരജി നല്‍കി. പട്‌ള കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ ഖാദര്‍ (26), പട്‌ള കുതിരപ്പാടിയിലെ ബാവ അസീസ് (23) എന്നിവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് പൊലീസ് കോടതിയെ സമീപിച്ചത്. ഇരുവരെയും കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കിയിരുന്നു.
ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ സുബൈദയുടെ വീടിനടുത്തുള്ള അയല്‍വാസികളായ സാക്ഷികളും ഇരുവരെയും തിരിച്ചറിഞ്ഞു. ഇതേതുടര്‍ന്ന് കൊലയുമായി ബന്ധപ്പെട്ട് കൂടുതലായി വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. ഇന്നോ നാളെയോ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുമെന്ന് പൊലീസ് പറഞ്ഞു. കേസില്‍ രണ്ടുപ്രതികള്‍ കൂടി പൊലിസ് പിടിയിലാകാനുണ്ട്. കേസിലെ മുഖ്യപ്രതി സുള്ള്യ അജ്ജാവര ഗുളുംബ ഹൗസിലെ അസീസ് (30), മാന്യയിലെ ഹര്‍ഷാദ് (30) എന്നിവരാണ് പിടിയിലാകാനുള്ളത്. ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവരില്‍ അസീസ് വടകര, കര്‍ണ്ണാടക സുള്ള്യ എന്നീ പൊലിസ് സ്റ്റേഷന്‍ പരിധിയിലും കേസുകളില്‍ പ്രതിയാണ്. ഇരുസ്റ്റേഷന്‍ പരിധിയിലും കവര്‍ച്ച കേസില്‍ പ്രതിയാണ് അസീസ്. സുള്ള്യ, വടകര, കാസര്‍കോട് പൊലിസ് എന്നിവര്‍ കര്‍ണ്ണാടകയിലെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തിവരികയാണെങ്കിലും ഇവരെ ഇതേവരെ കണ്ടെത്താനായിട്ടില്ല.
സുബൈദ വധക്കേസ്: പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് ഹരജി നല്‍കി
4/
5
Oleh
evisionnews