കാഞ്ഞങ്ങാട് (www.evisionnews.co): പെരിയ ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ടുപ്രതികളെ ഇന്നലെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കി. പട്ളയിലെ അബ്ദുല്‍ അസീസ് എന്ന ബാവ അസീസ്, അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ എന്നിവരെയാണ് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുള്ള ജില്ലാ ജയിലില്‍ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കിയത്.
ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ജഡ്ജിയുടെ സാന്നിധ്യത്തിലാണ് ഇന്നലെ ഉച്ചക്ക് രണ്ടിനു ശേഷം തിരിച്ചറിയല്‍ പരേഡ് നടന്നത്. കഴിഞ്ഞ മാസം 19നാണ് ചെക്കിപ്പള്ളത്തെ സ്വന്തം വീട്ടില്‍ തനിച്ചുതാമസിക്കുകയായിരുന്ന സുബൈദയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ജില്ലാ ജയിലില്‍ വച്ച് നടന്ന തിരിച്ചറിയല്‍ പരേഡില്‍ മൂന്നു സാക്ഷികളാണ് പ്രതികളെ പരേഡില്‍ തിരിച്ചറിഞ്ഞത്. പിടിയിലായ പ്രതികളുടെ കൂടെ സാമ്യതയുള്ള ഏഴോളം ആളുകളെ മാറ്റിമാറ്റി നിര്‍ത്തിയാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. സുബൈദയെ കൊലപ്പെടുത്തിയ പ്രതികളെ കൃത്യമായും സാക്ഷികള്‍ തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം പറഞ്ഞു.
സുബൈദ വധം: പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കി
4/
5
Oleh
evisionnews