കാസര്‍കോട് (www.evisionnews.co): സംസ്ഥാന സര്‍ഗലയത്തില്‍ ബുര്‍ദ്ധ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി കാസര്‍കോടിന്റെ അഭിമാനമായി മാറിയ തളങ്കര കണ്ടത്തില്‍ പ്രദേശത്തെ പ്രതിഭകളെയും അതിന് പ്രചോദനം നല്‍കിയ ഉസ്താദുമാരെയും തളങ്കര കണ്ടത്തില്‍ ശാഖ എസ്‌കെഎസ്എസ്എഫ് അനുമോദിച്ചു. മേഖല പ്രസിഡണ്ട് ഇര്‍ഷാദ് ഹുദവി ബെദിര ഉദ്ഘാടനം ചെയ്തു. സര്‍ഗലയം സെക്രട്ടറി ശബീര്‍ തളങ്കര അധ്യക്ഷത വഹിച്ചു. ബാത്തിഷ കണ്ടത്തില്‍ സ്വാഗതം പറഞ്ഞു. സമീര്‍ വാഫി മുഖ്യപ്രഭാഷണം നടത്തി. സിദ്ധീഖ് ചക്കര അനുമോദന പ്രസംഗം നടത്തി. ഷാഫി വാഫി, റഫീഖ് ദാരിമി, സവാദ് ദാരിമി, കമാല്‍ മൗലവി, ആരിഫ് ഹുദവി തളങ്കര, ഹമീദ് ഷാദി, നിഷാദ്, നവാറുദ്ധീന്‍ സംബന്ധിച്ചു.
എസ്.കെ.എസ്.എസ്.എഫ് സര്‍ഗലയ പ്രതിഭകളെ അനുമോദിച്ചു
4/
5
Oleh
evisionnews