You are here : Home
/ Kereala
/ News
/ മലയാള സിനിമയില്‍ ഗായകരുടെ സംഘടന നിലവില്‍ വന്നു
Monday, 5 February 2018
മലയാള സിനിമയില്‍ ഗായകരുടെ സംഘടന നിലവില്‍ വന്നു
കൊച്ചി: (www.evisionnews.co)മലയാള സിനിമയില്‍ പുതിയ ഒരു സംഘടന കൂടി നിലവില്‍ വന്നു. പുതിയ സംഘടനയ്ക്ക് പിന്നില്‍ വേറെയാരുമല്ല മലയാളത്തിന്‍റെ പിന്നണി ഗായകരാണ് . സിംഗേഴ്സ് അസോസിയേഷന്‍ ഓഫ് മലയാളം മൂവീസ് (സമം) എന്നാണ് സംഘടനയുടെ പേര്. കൊച്ചിയില്‍ സംഘടനയുടെ രൂപീകരണം നടന്നു. മലയാള ചലച്ചിത്ര മേഖലയിലെ പിന്നണി ഗായകരെല്ലാം സംഘടനയില്‍ ഉണ്ട്. കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പുതിയ സംഘടനയുടെ രൂപീകരണ വിവരം പിന്നണി ഗായകര്‍ അറിയിച്ചത്.