Type Here to Get Search Results !

Bottom Ad

മോദിക്ക് സിദ്ധരാമയ്യയുടെ രൂക്ഷവിമർശനം


ബംഗളൂരു:(www.evisionnews.co)പരിവര്‍ത്തന യാത്രയുടെ സമാപന സമ്മേളനത്തില്‍ തന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത നരേന്ദ്ര മോദിയെ കടന്നാക്രമിച്ച്‌ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രധാനമന്ത്രി ഉയര്‍ന്ന വിശ്വാസ്യതയുള്ള വ്യക്തിയാണെന്നും കര്‍ണാടക സര്‍ക്കാറിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവ് വേണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിക്കെതിരായ ആരോപണങ്ങള്‍ മൂടിവെക്കാനാണ് കര്‍ണാടക സര്‍ക്കാറിനെതിരെ അഴിമതിയും അധികാര ദുര്‍വിനിയോഗവും ആരോപിക്കുന്നതെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ണാടക സര്‍ക്കാറിന്‍റെ നാളുകള്‍ എണ്ണപ്പെട്ടെന്ന മോദിയുടെ പ്രസ്താവനക്കും സിദ്ധരാമയ്യ മറുപടി നല്‍കി. മോദി സര്‍ക്കാറിന്‍റെ നാളുകളാണ് എണ്ണപ്പെട്ടതെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

അഴിമതിയെ ലളിതവല്‍കരിക്കുന്ന പ്രസ്താവനയാണ് മോദി നടത്തിയത്. പ്രധാനമന്ത്രി പദത്തില്‍ ഇരിക്കാന്‍ അദ്ദേഹം യോഗ്യനല്ല. സ്വയം മഹത്വവല്‍ക്കരിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും സിദ്ധാരമയ്യ ആരോപിച്ചു.

സിദ്ധരാമയ്യയുടേത് 'പത്ത് ശതമാനം സര്‍ക്കാരാണെന്ന്' മോദി ഞായാറാഴ്ച പരിഹസിച്ചിരുന്നു. എല്ലാ പദ്ധതികള്‍ക്കും സര്‍ക്കാര്‍ 10 ശതമാനം കമീഷനാണ് ആവശ്യപ്പെടുന്നത്. കമീഷന്‍ നല്‍കാതെ ഒരു പ്രവൃത്തിയും കര്‍ണാടകത്തില്‍ സാധ്യമല്ലെന്നും മോദി പറഞ്ഞിരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad