Tuesday, 20 February 2018

ശുഹൈബ് വധം ;കെ സുധാകരന്‍റെ നിരാഹാര സമരം അനിശ്ചിതകാലത്തേക്ക്

Image result for ;കെ സുധാകരന്‍റെകണ്ണൂര്‍: (www.evisionnews.co)ശുഹൈബ് വധകേസിലെ പ്രതികളെ പിടികൂണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തുന്ന നിരാഹാര സമരം അനിശ്ചിതകാലത്തേക്ക് . കേസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്നും യഥാര്‍ഥ പ്രതികള്‍ ഒളിവിലാണെന്നും ചൂണ്ടിക്കാട്ടിയാണ് സമരം നീട്ടാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്.

48 മണിക്കൂര്‍ സമരമാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ കളക്‌ട്രേറ്റിന് മുന്നില്‍ സുധാകരന്‍ നടത്തുന്ന സമരം രണ്ടാം ദിവസം പിന്നിട്ടിരിക്കുകയാണ്.

നിരഹാര സമരത്തിനിടെ ടിപി വധക്കേസ് പ്രതികളാണ് ശുഹൈബ് വധം നടത്തിയതെന്ന് സുധാകരന്‍ ആരോപിച്ചിരുന്നു. ശുഹൈബ് കൊല്ലപ്പെടുന്ന സമയത്ത് ടിപി വധക്കേസ് പ്രതികള്‍ രണ്ട് പേര്‍ പരോളില്‍ പുറത്തുണ്ടായിരുന്നു. ടിപി വധക്കേസിലെ പ്രതിയായ മനോജാണ് ശുഹൈബിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതെന്നും വധം പിന്നീട് സിപിഐഎമ്മിന്റെ അടുത്ത അനുയായികളുടെ മേല്‍ കെട്ടിയേല്‍പ്പിച്ചതാണെന്നും സുധാകരന്‍ ആരോപിച്ചിരുന്നു.

ശുഹൈബ് കൊല്ലപ്പെട്ട സാഹചര്യത്തില്‍ കണ്ണൂരില്‍ സര്‍ക്കാര്‍ നാളെ സര്‍വ്വകക്ഷി സമാധാന യോഗം വിളിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് യോഗം. കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു.ഭാവി നടപടികള്‍ തീരുമാനിക്കാന്‍ 22ന് കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ യോഗവും തീരുമാനിച്ചിട്ടുണ്ട്.

Related Posts

ശുഹൈബ് വധം ;കെ സുധാകരന്‍റെ നിരാഹാര സമരം അനിശ്ചിതകാലത്തേക്ക്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.