Tuesday, 13 February 2018

കൊച്ചി കപ്പല്‍ശാലയില്‍ കപ്പലില്‍ സ്ഫോടനം, അഞ്ചു പേർ മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്

 കൊച്ചി: (www.evisionnews.co)കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപണിക്കായി കയറ്റിയിരുന്ന കപ്പലില്‍ സ്ഫോടനം. അഞ്ചുപേര്‍ മരിച്ചു.തൃപ്പൂണിത്തുറ എരൂര്‍ ചെമ്ബനേഴത്ത് വീട്ടില്‍ സി എസ് ഉണ്ണികൃഷ്ണന്‍ , പത്തനംതിട്ട അടൂര്‍ ചാരുവിള വടക്കേതില്‍ ഗവീന്‍ റെജി, തൃപ്പൂണിത്തുറ എരൂര്‍ മഠത്തിപ്പറമ്ബില്‍ വീട്ടില്‍ കണ്ണന്‍, വൈപ്പിന്‍ മാലിപ്പുറം പള്ളിപറമ്ബില്‍ വീട്ടില്‍ റംഷാദ്, തുറവൂര്‍ കുറുപ്പശ്ശേരി പുത്തന്‍വീട്ടില്‍ ജയന്‍ എന്നിവരാണ് മരിച്ചത്. കപ്പലിലെ വെളള ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടം.11 പേര്‍ക്ക് പരിക്കേറ്റു.കോട്ടപ്പടി സ്വദേശിയായ ശ്രീരൂപിന് ഗുരുതരമായി പൊള്ളലേറ്റു.മൂന്നുപേരുടെ നില ഗുരുതരമാണ്.പൊളളലേറ്റും പുകശ്വസിച്ചുമാണ് മരണമേറേയും സംഭവിച്ചത്.
അപകടത്തില്‍ മരിച്ച ഉണ്ണികൃഷ്ണന്‍, ഗവിന്‍ റെജി, കണ്ണന്‍ , ജയന്‍, റംഷാദ് എന്നിവര്‍ഒഎന്‍ജിസിയുടെ എണ്ണക്കപ്പലായ സാഗര്‍ഭൂഷനിലാണ് അപകടം. രാവിലെ പത്തരയോടെയാണ് അപകടം. എണ്ണ പര്യവേഷണത്തിനുപയോഗിക്കുന്ന കപ്പലാണിത്. രക്ഷാപ്രവര്‍ത്തനം പുരോഗിക്കുന്നു. അപകടം നടക്കുമ്ബോള്‍ 15 ഓളം പേര്‍ കപ്പലിലുണ്ടായിരുന്നതായി പറയുന്നു. പരിക്കേറ്റവരെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി .അഗ്നിശമനസേന തീയണച്ചു. . അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് പുക പടര്‍ന്നിരുന്നു.



അപകടത്തില്‍ മരിച്ച ഉണ്ണികൃഷ്ണന്‍, ഗവിന്‍ റെജി, കണ്ണന്‍ , ജയന്‍, റംഷാദ് എന്നിവര്‍

സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ പി ദിനേശ് സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും കപ്പലില്‍ നിന്ന് എല്ലാവരേയും പുറത്തെത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.അപകടത്തെ കുറിച്ചുള്ള സാങ്കേതിക വിവരങ്ങള്‍ ഇതുവരെ അറിവായിട്ടില്ല.

Related Posts

കൊച്ചി കപ്പല്‍ശാലയില്‍ കപ്പലില്‍ സ്ഫോടനം, അഞ്ചു പേർ മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.