You are here : Home
/ Kerala
/ News
/ പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് പണം കവർന്നു
Tuesday, 6 February 2018
പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് പണം കവർന്നു
തൃശൂര്‍: (www.evisionnews.co)കയ്പമംഗലം ചാമക്കാലായില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച. 65 വയസുകാരിയായ ബീവാത്തുമ്മയാണ് കവര്‍ച്ചയ്ക്കിരയായത്. ഇവരുടെ പാസ്പോര്‍ട്ടും കൈവശമുണ്ടായിരുന്ന 4,000 രൂപയും കവര്‍ച്ച ചെയ്യപ്പെട്ടു.രാവിലെ ഒന്‍പതോടെയാണ് സംഭവം. ഭര്‍ത്താവ് മരിച്ച വീട്ടമ്മ സംഭവ സമയം വീട്ടില്‍ തനിച്ചാണുണ്ടായിരുന്നത്. വീട്ടില്‍ കടന്ന അക്രമി ഇവരെ കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. പൊലീസ് അന്വേഷണം തുടങ്ങി.