Wednesday, 7 February 2018

റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു;നിരക്കുകളില്‍ മാറ്റമില്ല

ന്യൂഡല്‍ഹി:(www.evisionnews.co) റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ആറ് ശമതാനവും സിആര്‍ആര്‍ നിരക്ക് നാല് ശതമാനവുമായി തുടരും. എന്നാല്‍, വരുംമാസങ്ങളില്‍ പണപ്പെരുപ്പനിരക്ക് കൂടാനുള്ള സാധ്യത കണക്കിലെടുത്ത് നിരക്കില്‍ മാറ്റംവരുത്തിയിട്ടില്ല.

ജൂണ്‍ മാസത്തോടെ പണപ്പെരുപ്പ നിരക്ക് 5.5 ശതമാനമാകുമെന്നാണ് വിപണിയില്‍ നിന്നുള്ള വിലയിരുത്തല്‍. ഏഴുവര്‍ഷത്തെ താഴ്ന്ന നിലവാരത്തിലാണ് ഇപ്പോള്‍ നിരക്കുകള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അവസാനമായി റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റ് കുറവ് വരുത്തിയത്.

ഡിസംബറില്‍ നടന്ന പോളിസി യോഗത്തില്‍ ഉയരുന്ന പണപ്പെരുപ്പ നിരക്കില്‍ ആര്‍ബിഐ ഗവര്‍ണര്‍ ഉള്‍പ്പെടുന്ന ആറംഗ ധനനയ സമിതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. അസംസ്കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യം വിലക്കയറ്റത്തിന് ഇടയാക്കുമെന്നും ആര്‍ബിഐ വിലയിരുത്തുന്നുണ്ട്.

Related Posts

റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു;നിരക്കുകളില്‍ മാറ്റമില്ല
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.