Thursday, 1 February 2018

സമൂഹ പുരോഗതിക്ക് സ്ത്രീ വിദ്യഭ്യാസം മെച്ചപ്പെടണം - എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ


ബദിയഡുക്ക: സമൂഹത്തിന്റെ സര്‍വോന്മുഖമായ പുരോഗതിക്ക് സ്ത്രീകളുടെ വിദ്യാഭ്യാസം മെച്ചപ്പെടണമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ. ബദിയടുക്ക എയിംസ് കോളേജ് ജോവിയല്‍ '18  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മതങ്ങളും സമാധാന സന്ദേഷമാണ് നല്‍കുന്നതെന്നും  സംഘര്‍ഷങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കാരണം ധാര്‍മ്മിക വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു.  വിദ്യാഭ്യാസമായ് പിന്നാക്കം നില്‍കുന്ന  മലയോര  മേഖലയ്‌ക്കൊരു പരിഹാരമാണ് എയിംസ് കോളേജെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 പെണ്‍കുട്ടികള്‍ പഠിച്ചാല്‍ കുടുംബത്തിലും സമൂഹത്തിലും അതിന്റേതായ പ്രതിഫലനങ്ങള്‍ കാണാമെന്നും നിഷേധാത്മക ബോധമല്ല, പോസീറ്റീവ് കാഴ്ചപ്പാടുകളാണ് വിദ്യാര്‍ത്ഥികളെ ഉയരങ്ങളിലേക്കെത്തിക്കുന്നതെന്ന് മുഖ്യാഥിതിയായി സംബന്ധിച്ച ഗവ. കോളേജ് റിട്ട. പ്രിന്‍സിപ്പാള്‍ ശ്രീനാഥ് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. കോളേജ് മാഗസി9 'കൈസെ9' ന്റെ  പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു.

പ്രിന്‍സിപ്പാള്‍ ആബിദ് നഈമി അദ്ധ്യക്ഷത വഹിച്ചു. മാഹിന്‍ കേളോട്ട്, അഷ്‌റഫ് മുനിയൂര്‍, ഡയറക്ടര്‍മാരായ ഇബ്രാഹിം സിദ്ദീഖി, അബ്ദുല്‍ മജീദ്, ഇബ്രാഹിം ഖലീല്‍ തുടങ്ങിയവര്‍ മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ സമ്മാനിച്ചു. ബാലാമണി എം, വിനയ എ പി, സൗദ ബീവി പ്രസംഗിച്ചു. ആയിഷത്ത് നാഫിയ സ്വാഗതവും, മുഷ് 
രിഫ നന്ദിയും പറഞ്ഞു.

Related Posts

സമൂഹ പുരോഗതിക്ക് സ്ത്രീ വിദ്യഭ്യാസം മെച്ചപ്പെടണം - എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.