Wednesday, 7 February 2018

ബദിയടുക്ക- സുള്ള്യപദവ്, ചെര്‍ക്കള- കല്ലടുക്ക റോഡുകളുടെ ശോച്യാവസ്ഥ: യൂത്ത് ലീഗ് പി.ഡബ്ല്യൂ.ഡി ഓഫീസ് ഉപരോധിച്ചു


ബദിയടുക്ക (www.evisionnews.co): വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന ബദിയടുക്ക സുള്ള്യപാവ് റോഡും ചെര്‍ക്കള കല്ലടുക്ക റോഡും അടിയന്‍ ന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പൊതുമരാമത്ത് ഓഫീസ് ഉപരോധിച്ചു. റോഡ് തകര്‍ന്നുകിടക്കുന്നതിനാല്‍ ബസ് തൊഴിലാളിക്കള്‍ സമരത്തിലാണ്. ഇതുകാരണം സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നൂറുകണക്കിന് ആളുകള്‍ ദുരിതം അനുഭവിക്കുകയാണ്. 

2017ലെ ബജറ്റില്‍ ബദിയടുക്ക. സുള്ള്യപദവ് റോഡിന് തുകമാറ്റി വെച്ചിരുന്നെങ്കിലും റോഡുപണി തുടങ്ങുന്നതിന് പ്രരംഭ നടപടി പോലും ആരംഭിച്ചിട്ടില്ല. അടുത്തുവരുന്ന മഴക്കാലത്ത് ഈ റോഡ് ഇതേ അവസ്ഥയിലാണെങ്കില്‍ കാല്‍നടയാത്ര പോലും സാധ്യമല്ല. അധികാരിക്കള്‍ അടിയന്തിരമായി ഈ വിഷയത്തില്‍ അനുകൂലമായ തിരുമാനം ഉണ്ടായില്ലെങ്കില്‍ മാര്‍ച്ച് ഒന്നു മുതല്‍ അനിശ്ചിതകാല സത്യഗ്രഹ പരിപാടിയുമായി മുന്നോട്ടുപേകുമെന്ന് നേതാക്കള്‍ മുന്നറിപ്പുനല്‍കി. 

മാഹിന്‍ കേളോട്ട് ഉപരോധം ഉദ്ഘാടനം ചെയ്യ്തു. ബി.ടി അബ്ദുല്ല സ്വഗതം പറഞ്ഞു. ഷംസുദ്ദീന്‍ കിന്നിംഗാര്‍ അധ്യക്ഷത വഹിച്ചു. പി.ഡി റഹ്മാന്‍, അന്‍വര്‍ ഒസോണ്‍, അലി തുപ്പക്കല്‍, ബഷീര്‍ ഫ്രണ്ട്‌സ്, ഹൈദര്‍ കുടുംപ്പംകുഴി, ഹമീദലി മാവിനക്കട്ട, ഷാഫി മാര്‍പ്പിനടുക്ക, എസ്. മുഹമ്മദ്, സിറാജ് മുഹമദ്, അബ്ദുല്ല ചാലക്കര, മെയ്തു സീതാംഗോളി, ഖലില്‍ മാവിനക്കട്ട റൗഫ് കുഞ്ചാര്‍, ഹമീദ് അന്നടുക്കം സംബന്ധിച്ചു.

Related Posts

ബദിയടുക്ക- സുള്ള്യപദവ്, ചെര്‍ക്കള- കല്ലടുക്ക റോഡുകളുടെ ശോച്യാവസ്ഥ: യൂത്ത് ലീഗ് പി.ഡബ്ല്യൂ.ഡി ഓഫീസ് ഉപരോധിച്ചു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.