Sunday, 18 February 2018

എം.എസ്.എഫ് എലൈറ്റ്‌മെന്റ് പഠനയാത്ര പതാക കൈമാറി


ബെദിര (www.evisionnews.co): എം.എസ്.എഫ് എലൈറ്റ്‌മെന്റ് പഠനയാത്ര മുസ്ലിം ലീഗ് മുനിസിപ്പല്‍ സെക്രട്ടറി ഹമീദ് ബെദിര, മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡണ്ട് അജ്മല്‍ തളങ്കര എന്നിവര്‍ എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സി.ഐ ഹമീദ്, ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട് സിദ്ദീഖ് എന്‍.എം എന്നിവര്‍ക്ക് പതാക കൈമാറി. മുനിസിപ്പല്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, മുനിസിപ്പല്‍ എം.എസ്.എഫ് പ്രസിഡണ്ട് റഫീഖ് വിദ്യാനഗര്‍, കര്‍ഷക സംഘം മുനിസിപ്പല്‍ പ്രസിഡണ്ട് സി.എ അബ്ദുല്ല കുഞ്ഞി ഹാജി, ബി.എം.സി ബഷീര്‍, റഫീഖ് ടിവി സ്റ്റേഷന്‍, മുനീര്‍ പടുപ്പില്‍, ബി.എച്ച് സൈനുദ്ദീന്‍, ഐ.ഐ ഖാദര്‍, സലാഹുദ്ദീന്‍ ബെദിര സംസാരിച്ചു.

പഠനയാത്ര ബെദിരയില്‍ നിന്നും തൃക്കരിപ്പൂര്‍ കടവ് റിസോര്‍ട്ടിലേക്ക് ആരംഭിച്ചു. തുടര്‍ന്ന് കടവ് റിസോര്‍ട്ടില്‍ എലൈറ്റ്‌മെന്റ് ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ഹാഷിം അരിയില്‍, തൃക്കരിപ്പൂര്‍ മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ട് അസ്ഹര്‍ മണിയോടി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുക്കും. ഉച്ചഭക്ഷണത്തിന് ശേഷം വിദ്യാര്‍ത്ഥികളുടെ വിവിധതരം കലാപരിപാടികള്‍ സംഘടിപ്പിക്കും. ബോട്ടിങ്ങോട് കൂടി ക്യാമ്പ് സമാപിക്കും. ഏപ്രില്‍ 27ന് നടക്കുന്ന മുനിസിപ്പല്‍ സമ്മേളനത്തിന്റെ ഭാഗമായി ബെദിര യൂത്ത് ലീഗിന്റെ നേതൃത്വത്തിലാണ് പഠന യാത്ര പുറപ്പെട്ടത്.

Related Posts

എം.എസ്.എഫ് എലൈറ്റ്‌മെന്റ് പഠനയാത്ര പതാക കൈമാറി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.