Type Here to Get Search Results !

Bottom Ad

കുട്ടികളെ കാണാതാകുന്നതിൽ ഭിക്ഷാടന മാഫിയയുടെ ഇടപെടൽ ഇല്ല;വനിത ശിശുക്ഷേമ വകുപ്പ്

Image result for ഭിക്ഷാടന മാഫിയതിരുവനന്തപുരം: (www.evisionnews.co)കേരളത്തില്‍ ഭിക്ഷാടന മാഫിയകള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന വാര്‍ത്ത പ്രചാരണത്തില്‍ വിശദീകരണവുമായി വനിത ശിശുക്ഷേമ വകുപ്പ്. സംസ്ഥനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഭിക്ഷാടന മാഫിയയില്ലെന്നാണ് വനിത ശിശുക്ഷേമ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ഭിക്ഷാടന മാഫിയ കുട്ടികളെ തട്ടിയെടുത്തെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സന്ദേശങ്ങളെല്ലാം വ്യാജമാണെന്നും , കേരളത്തില്‍ കുട്ടികളെ കാണാതാവുന്ന കേസുകളില്‍ ഭിക്ഷാടന മാഫിയയുടെ ഇടപെടലില്ലെന്നും വകുപ്പ് വ്യക്തമാക്കുന്നു.

2017ല്‍ കണ്ടെത്താനുള്ള 49 കുട്ടികളില്‍ ഭൂരിഭാഗവും 16 വയസിനു മുകളിലുള്ളവരാണ്. അവര്‍ പലവിധ കാരണങ്ങളാല്‍ വീട് വിട്ടവരാണെന്നാണ് എന്നാണ് വകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായത്.

കുട്ടികളെ തട്ടിയെടുക്കുന്ന സംഘം ഇറങ്ങിയെന്ന ആശങ്കയും അതിന്റെ പേരില്‍ പലരെയും അകാരണമായി മര്‍ദിക്കുന്ന സംഭവങ്ങളും ഒഴിവാക്കണമെന്നും ശിശുവികസനവകുപ്പ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad