ഉദുമ (www.evisionnews.co): 33വര്‍ഷത്തെ സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപിക ജോലി ചെയ്ത സ്‌കൂളിന് പ്രസംഗ പീഠം സമ്മാനമായി നല്‍കി. ഉദുമ ഇസ്ലാമിയ എ.എല്‍.പി സ്‌കൂളില്‍ നിന്നും ഈവര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന സി.ടി ലീലാമ്മയാണ് ജോലി ചെയ്ത സ്‌കൂളിന് പ്രസംഗ പീഠം സമ്മാനമായി നല്‍കിയത്. സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടിയില്‍ പി.ടി.എ പ്രസിഡണ്ട് ഹാഷിം പാക്യാര പ്രസംഗ പീഠം ഏറ്റുവാങ്ങി.
ചടങ്ങില്‍ സ്‌കൂള്‍ മാനേജറും ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ കെ.എ മുഹമ്മദലി, ബേക്കല്‍ എ.ഇ.ഒ കെ. ശ്രീധരന്‍, ഹെഡ് മാസ്റ്റര്‍ ബിജു ലൂക്കോസ്, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ പ്രൊഫ. എം.എ റഹ്മാന്‍, മാനേജിംഗ് കമ്മിറ്റി സെക്രട്ടറി ഷറഫുദ്ദീന്‍ പാക്യാര, പൂര്‍വ വിദ്യാര്‍ത്ഥി സംഘടന അഡ് ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ കെ.എസ് ഹബീ ബുള്ള, മെമ്പര്‍ എഞ്ചിനീയര്‍ ഉബൈദുല്ല ഷരീഫ്, ബേക്കല്‍ ബി.പി.ഒ. കെ.വി ദാമോദരന്‍, സ്റ്റാഫ് സെക്രട്ടറി വി. സുജിത്ത്, മദര്‍ പി.ടി.എ പ്രസിഡണ്ട് എം.എം മുനീറ, പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അബ്ദുല്ലക്കുഞ്ഞി ഉദുമ, അധ്യാപകരായ കെ.എ അസീസുറഹ്മാന്‍, എ.പി മുഖീമുദ്ദീന്‍, സി. ഗീത, എ. ബിന്ദു, കെ. പ്രീത, സി. ശ്രീജ, പി. പ്രജിന, എം. ബവിത, എ. ശോഭിത നായര്‍, എം. പ്രിയ, എ.സി അനിത, കെ.വി ഗായത്രി, ഇ. ഗീത, ഇ.കെ രജനി, പ്രേമലത, ബി. കസ്തൂരി, കെ. ഹസീന, സി. അനീസ സംബന്ധിച്ചു.
പത്തനംതിട്ട അടൂര്‍ സ്വദേശിനിയായ സി.ടി ലീലാമ്മ 1985 ലാണ് ഉദുമ ഇസ്്ലാമിയ സ്‌കൂളില്‍ അധ്യാപികയായി ജോലിയില്‍ കയറിയത്. റിട്ട: ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ഒ. രാജുവാണ് ഭര്‍ത്താവ്. മക്കള്‍: ലിജി (റിയാദ്) ലൈജു. മരുമകന്‍: പ്രിന്‍സ്.
പഠിപ്പിച്ച സ്‌കൂളിന് അധ്യാപികയുടെ വക പ്രസംഗപീഠം ഓര്‍മസമ്മാനം
4/
5
Oleh
evisionnews