Saturday, 10 February 2018

യൂത്ത് ലീഗ് നിശാസമരം സര്‍ക്കാറിനെതിരെ താക്കീതായി

മുളിയാര്‍ (www.evisionnews.co): പ്രതിഷേധാഗ്‌നിയില്‍ ഇരുളിനെ ജ്വലിപ്പിച്ച് യൂത്ത് ലീഗ് നടത്തിയ നിശാസമരം ഇടതുസര്‍ക്കാറിന്റെ സംവരണ അട്ടിമറിക്കെതിരെയുള്ള താക്കീതായി. സാമ്പത്തിക സംവരണ നീക്കം ഉപേക്ഷിക്കുക, കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ മുഴുവന്‍ തസ്തികയിലും സംവരണ തത്വങ്ങള്‍ പാലിക്കുക, ക്രിമിലെയര്‍ വരുമാന പരിധി ഉയര്‍ത്തിയ കേന്ദ്ര തീരുമാനം കേരളത്തിലും നടപ്പാക്കുക, സര്‍വ്വകലാശാലകളില്‍ സംവരണ നിയമനങ്ങള്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി ബോവിക്കാനം ടൗണില്‍ നടത്തിയ നിശാസമരം സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു.
 
ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം.എസ് മുഹമ്മദ് കുഞ്ഞി, മണ്ഡലം ജനറല്‍ സെക്രട്ടറി എ.ബി ഷാഫി, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി, ജില്ലാ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബി.സി കുമാരന്‍, പഞ്ചായത്ത് ലീഗ് ട്രഷറര്‍ എം.കെ അബ്ദുല്‍ റഹിമാന്‍, എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടി ഷരീഫ് കൊടവഞ്ചി, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എം.എസ് ഷുക്കൂര്‍, ദളിത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പുണ്ടരീകാക്ഷ, അബ്ബാസ് കൊളച്ചപ്പ്, സിദ്ധീഖ് ബോവിക്കാനം, ബാത്തിഷ പൊവ്വല്‍, അബ്ദുല്‍ റഹിമാന്‍ ബസ് സ്റ്റാന്റ്, ബി.എ ഹാരിസ് ബാലനടുക്കം, ബി.കെ ഹംസ, അഷ്‌റഫ് ബോവിക്കാനം, നിസാര്‍ തങ്ങള്‍ പ്രസംഗിച്ചു.
 
പന്തം കൊളുത്തി പ്രകടനത്തിന് നസീര്‍ മൂലടുക്കം, ഷരീഫ് മല്ലത്ത്, കുഞ്ഞി മല്ലം, തഹ്ശീര്‍ പൊവ്വല്‍, അബ്ദുല്ല ബാങ്കോക്, എ.ബി അബ്ദുല്ല ഹമീദ് മല്ലം, ജലീല്‍ ഇസത്ത് നഗര്‍, കബീര്‍ മുസ്്‌ലിയാര്‍ നഗര്‍, കബീര്‍ ബാവിക്കര, ഷംസീര്‍ മൂലടുക്കം, കെ.സി റഫീഖ്, കെ.സി കുഞ്ഞാമു, രാഘവന്‍ തെക്കെപ്പള്ള, അബ്ദുല്‍ റഹിമാന്‍ മുണ്ടക്കൈ, ഹമീദ് പൊവ്വല്‍, കെ.സി മന്‍സൂര്‍, സമദ് ആലൂര്‍, ശിഹാബ് ആലൂര്‍, ഷരീഫ് കുയ്യാല്‍ നേതൃത്വം നല്‍കി.

Related Posts

യൂത്ത് ലീഗ് നിശാസമരം സര്‍ക്കാറിനെതിരെ താക്കീതായി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.