Type Here to Get Search Results !

Bottom Ad

കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ കെ.എസ്.ഇ.ബിയും പ്രതിസന്ധിയിലേക്ക്


തിരുവനന്തപുരം (www.evisionnews.co): പെന്‍ഷന്‍ പ്രതിസന്ധിയില്‍ ഉലയുന്ന കെഎസ്ആര്‍ടിസിക്കു പിന്നാലെ കെഎസ്ഇബിയും പ്രതിസന്ധിയിലേക്ക്. അഞ്ച് വര്‍ഷമായി പെന്‍ഷന്‍ ഫണ്ടിലേക്ക് പണം മാറ്റാനാകുന്നില്ല. വൈദ്യുതി ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള. പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലാകുമെന്ന് മുന്നറിയിപ്പ്. കെഎസ്ഇബി ചെയര്‍മാന്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കയച്ച കത്തിലാണ് ഈ വിവരമുള്ളത്.


കെഎസ്ഇബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ചാര്‍ജെടുത്ത എന്‍ എസ് പിള്ള ട്രേഡ് യൂണിയന്‍ നേതാക്കളോട് സഹകരണം ആവശ്യപ്പെട്ടുകൊണ്ടയച്ച കത്തിലാണ് സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള വിവരങ്ങളുള്ളത്. 1877 കോടിരൂപയുടെ സഞ്ചിത നഷ്ടം പേറുന്ന കമ്പനിയാണ് കെഎസ്ഇബി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന് കീഴില്‍ 35000 പെന്‍ഷന്‍കാരാണുള്ളത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad