Friday, 16 February 2018

സിജി മഹല്ലുതല വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നു

കാസര്‍കോട് (www.evisionnews.co): വിദ്യാഭ്യാസ സംഘടനയായ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ്് ഗൈഡന്‍സ് ഇന്ത്യ (സിജി) കാസര്‍കോട് മേഖലയിലെ മഹല്ല് തലത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ള യുവാക്കള്‍ക്കും അധ്യാപകര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. നിരന്തരമായി നല്‍കുന്ന പരിശീലനത്തിലൂടെ തെരെഞ്ഞെടുക്കുന്ന റിസോഴ്‌സ് പേഴ്‌സണ്‍മാരെ ഉപയോഗിച്ച് ഓരോ പ്രദേശങ്ങളിലും വിവിധ പ്രൊജക്ടുകള്‍ നടപ്പാക്കും.

ഓരോ മഹല്ലില്‍ നിന്നും രണ്ടുപേര്‍ വീതം പരിശീലനത്തിന് അയക്കാവുന്നതാണ്. സി.ജിയുടെ പ്രവര്‍ത്തനം കാസര്‍കോട് മേഖലയില്‍ സജീവാമാക്കുന്നതിന് കാസര്‍കോട് നവഭാരത് സയന്‍സ് കോളജില്‍ ചേര്‍ന്ന ആസൂത്രണ യോഗത്തില്‍ സോണ്‍ പ്രസിഡണ്ട് ഡോ. അബ്ദുല്‍ ജലീല്‍ പെര്‍ള അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.എ അസ്ലം വിവിധ പദ്ധതികള്‍ വിശദീകരിച്ചു. നിസാര്‍ പെര്‍വാഡ്, റൗഫ് ബായിക്കര, എം. സുഹൈല്‍, സമീര്‍ മാസ്റ്റര്‍ തെക്കില്‍ പ്രസംഗിച്ചു. സോണ്‍ കോര്‍ഡിനേറ്റര്‍ എം.എ നജീബ് സ്വാഗതവും സോണ്‍ സെക്രട്ടറി സി.എ അഹമ്മദ് കബീര്‍ നന്ദിയും പറഞ്ഞു. ടാലന്റ് ട്രീ പ്രൊജക്ട് കോര്‍ഡിനേറ്ററായി നിസാര്‍ പെര്‍വാര്‍ഡിനെയും മഹല്ല് റിസോഴ്‌സ് പേഴ്‌സണ്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍മാരയി സി.എ അഹമ്മദ് കബീറിനെയും, എം.എ നജീബിനെയും ചുമതലപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9995808785.

Related Posts

സിജി മഹല്ലുതല വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.