Type Here to Get Search Results !

Bottom Ad

തൃശൂരില്‍ സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു


തൃശൂര്‍ (www.evisionnews.co): മങ്ങാട് സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. പൊന്നം പാര്‍ട്ടിയംഗം ഉപ്പുങ്ങല്‍ ഗണേശി (42)നാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഗണേശനെ ആദ്യം കുന്നംകുളം റോയല്‍ ആശുപത്രിയിലും പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുകാലുകള്‍ക്കും കൈക്കുമാണ് പരുക്കേറ്റത്. ഇന്നലെ വൈകീട്ട് പൊന്നം സെന്ററില്‍ വെച്ചാണ് ആക്രമണമുണ്ടായത്. വൈകീട്ട് ഏഴരയോടെ ക്ലബ്ബിന്റെ യോഗം അവസാനിപ്പിച്ച് അംഗങ്ങള്‍ പിരിഞ്ഞു പോയതിനു ശേഷം ഗണേശന്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നാലു ബൈക്കുകളിലും ഒട്ടോയിലുമായെത്തിയ സംഘംവാളും ഇരുമ്പു പൈപ്പുകളുമുപയോഗിച്ച് വെട്ടിയത്.

പോര്‍ക്കുളം പഞ്ചായത്ത് രണ്ടാം വാര്‍ഡംഗം രേണുകയുടെ ഭര്‍ത്താവാണ് ഗണേശന്‍. ഇതിനു മുമ്പ് വ്യാഴാഴ്ച്ച രാവിലെ ആറ് മണിക്ക് ജോലിക്ക് പോകുന്നതിനിടെ വെട്ടിക്കടവ് പാലത്തിനു സമീപം വെട്ടിക്കടവ് ബ്രാഞ്ചംഗവും മുന്‍ പഞ്ചായത്തംഗവുമായ നിഷിദ് കുമാറിനെ ആക്രമിസംഘം കൈയേറ്റം ചെയ്തിരുന്നു. വൈകിട്ട് അക്ഷയ് എന്ന പതിനേഴുകാരനും മര്‍ദ്ദനമേറ്റിരുന്നു. അക്ഷയ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad