Type Here to Get Search Results !

Bottom Ad

'കണ്ണിറുക്കല്‍' പാര്‍ട്ടി തലത്തിലേക്ക്: സി.പി.ഐ സംസ്ഥാന സമ്മേളന പ്രചാരണത്തിന് 'അഡാര്‍ പോസ്റ്റര്‍'


മലപ്പുറം (www.evisionnews.co): മാര്‍ച്ച് ആദ്യവാരം മലപ്പുറത്ത് അരംഭിക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിനായി 'അഡാര്‍ ലവ്' മാതൃകയിലുള്ള ബോര്‍ഡും. സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യമര്‍പ്പിച്ച് എ.ഐ.എസ്.എഫ് കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി വളാഞ്ചേരി വലിയകുന്നില്‍ സ്ഥാപിച്ച ബോര്‍ഡിലാണ് 'ഒരു അഡാറ് ലൗ' നായിക പ്രിയ വാര്യര്‍ ഇടം പിടിച്ചിരിക്കുന്നത്. ഗാനരംഗത്തിലെ പ്രിയയുടെ കണ്ണിറുക്കല്‍ ചിത്രമുള്‍പ്പെടുത്തിയതാണ് ബോര്‍ഡ്. 

വര്‍ഗബഹുജന സംഘടനകള്‍ വൈവിധ്യമാര്‍ന്ന ബോര്‍ഡുകള്‍ തയാറാക്കാനായിരുന്നു സിപിഐ മണ്ഡലം കമ്മറ്റിയുടെ നിര്‍ദ്ദേശം. ഇങ്ങനെ തയാറാക്കിയ ബോര്‍ഡുകളിലാണ് അഡാര്‍ പോസ്റ്ററും സ്ഥാനം പിടിച്ചത്. സിനിമയുടെ തലക്കെട്ടിന്റെ മാതൃകയിലാണ് സിപിഐ സംസ്ഥാന സമ്മേളനം എന്നെഴുതിയിരിക്കുന്നത്. പ്രിയയുടെ ചിത്രത്തിന് പിന്നില്‍ ഒരു സ്‌കൂള്‍ ക്ലാസ് മുറിയുടെ ചിത്രവും അവ്യക്തമായി ചേര്‍ത്തിട്ടുണ്ട്. സിനിമക്കെതിരെ ഉയരുന്ന അനാവശ്യ വിവാദങ്ങളില്‍ സിനിമയ്ക്കൊപ്പം നില്‍ക്കുന്നുവെന്ന സന്ദേശമാണ് ബോര്‍ഡ് നല്‍കുന്നതെന്നാണ് ഭാരവാഹികളുടെ പ്രതികരണം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad