Saturday, 17 February 2018

സി.എം ഉസ്താദ് കൊലപാതകം; ആരോപണങ്ങള്‍ അടിസ്ഥാന രഹിതം - എം ഐ സി


ചട്ടഞ്ചാല്‍: സി.എം. ഉസ്താദ് കൊലപാതകവുമായി ബന്ധപ്പെട്ട് എം.ഐ.സിക്കെതിരായി ചിലര്‍ നടത്തുന്ന ആരോപണങ്ങള്‍ വസ്തുതാവിരുദ്ധവും ദുരുദ്ദേശ്യപരമാണെന്നും കേസ് തിരിച്ചു വിടാനുള്ള നീക്കമാണെന്നും എം.ഐ.സി കമ്മിറ്റി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. 

കേസിന്റെ പ്രാരംഭഘട്ടം മുതല്‍ സ്ഥാപനവും സമസ്തയും വളരെ സജീവമായി ഇടപ്പെട്ടതും ഇപ്പോഴും സമസ്ത തന്നെയാണ് നേരിട്ട് കേസ് നടത്തിക്കൊണ്ടിരിക്കുന്നത്. വില കുറഞ്ഞ പ്രസ്താവനകള്‍ വഴി സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമുള്ള നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. നിരത്തരവാദമപരമായ പ്രസ്താവനകള്‍ നടത്തി ഇരുവത്തഞ്ച് വര്‍ഷത്തോളമായി വിദ്യാഭ്യാസ രംഗത്ത് മാതൃകാ പരമായി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സ്ഥാപനത്തെ അപകീര്‍ത്തി പെടുത്താനുള്ള ശ്രമങ്ങള്‍ ഗൂഡാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നു, ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ സ്വാധമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിന് സ്ഥാപനത്തെ ഉപയോഗപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ലെന്നും എം ഐ സി മാനേജ്‌മെന്റ് അറിയിച്ചു.


Related Posts

സി.എം ഉസ്താദ് കൊലപാതകം; ആരോപണങ്ങള്‍ അടിസ്ഥാന രഹിതം - എം ഐ സി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.