കൊച്ചി (www.evisionnews.co): അനുവദിക്കപ്പെട്ട ഫണ്ടുകള്‍ കൃത്യമായി ചിലവഴിക്കാതെ കേരളസര്‍വകലാശാല അധികൃതരുടെ അലംഭാവം. കമ്പ്യൂട്ടര്‍ അടക്കമുള്ള സാമഗ്രികള്‍ വാങ്ങാന്‍ പണമില്ലെന്ന് വാദിക്കുമ്പോഴും ചാന്‍സിലേഴ്സ് പ്രൈസ് മണിയായി ലഭിച്ച അഞ്ചുകോടി രൂപ അധികൃതര്‍ ഇതുവരെ ചിലവഴിച്ചിട്ടില്ല. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ ഫണ്ട് അനുവദിക്കപ്പെട്ടതെങ്കിലും ഇതില്‍ നിന്നും ഒരു രൂപപോലും ഉപയോഗിച്ചതായി രേഖകളില്ല.
കേരളാ സര്‍വകലാശാലക്ക് കീഴില്‍ പഠിക്കുന്ന ഒരുലക്ഷം വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റ് അച്ചടിക്കുന്ന ചെയ്യുന്ന പ്രിന്റര്‍ അമിതമായ ഉപയോഗവും കാലപഴക്കവും കാരണം കേടായിരിക്കുകയാണ്. ഇതിനാല്‍ സര്‍വ്വകലാശാല നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ നടുവിലൂടെ ഒരു കറുത്ത വര കടന്ന് പോകുന്നു. കേടായ പ്രിന്റര്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന മാര്‍ക്ക് ലിസ്റ്റ് പി.എസ്.സി അടക്കമുളളവര്‍ നിരസിക്കുന്നു എന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
സര്‍ട്ടിഫിക്കറ്റ് തയാറാക്കാന്‍ പ്രിന്ററില്ല കേരള സര്‍വകലാശാലയില്‍ വിദ്യാഭ്യാസം പടിക്കുപുറത്ത്
4/
5
Oleh
evisionnews