Tuesday, 6 February 2018

മജിസ്‌ട്രേറ്റ് വി കെ ഉണ്ണികൃഷ്‌ണന്റെ മരണം;സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട്‌ പിതാവ്‌ ഹൈക്കോടതിയില്‍

Image result for മജിസ്‌ട്രേറ്റ് വി കെ ഉണ്ണികൃഷ്‌ണന്റെകൊച്ചി: (www.evisionnews.co)കാസര്‍കോട്‌ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റായിരുന്ന വി കെ ഉണ്ണികൃഷ്‌ണന്റെ മരണത്തെ കുറിച്ച്‌ സി ബി ഐ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ പിതാവ്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തൃശൂര്‍, മുല്ലശ്ശേരിയിലെ വി എസ്‌ കണ്ടക്കുട്ടിയാണ്‌ ഹര്‍ജ്ജി നല്‍കിയത്‌. 2016 നവംബര്‍ ഒന്‍പതിനാണ്‌ വി കെ ഉണ്ണികൃഷ്‌ണനെ വിദ്യാനഗറിലുള്ള കോടതി സമുച്ചയത്തിനു സമീപത്തെ ഔദ്യോഗിക താമസസ്ഥലത്ത്‌ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. മരണത്തില്‍ തുടക്കത്തില്‍ തന്നെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മരണത്തെ കുറിച്ച്‌ സി ബി ഐ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ്‌ പിതാവ്‌ ഹൈക്കോടതിയെ സമീപിച്ചത്‌. ഉണ്ണികൃഷ്‌ണന്റെ മൃതദേഹത്തില്‍ 25വോളം മുറിവുകള്‍ ഉണ്ടായിരുന്നതായി ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിരുന്നു. ഇതെങ്ങനെ ഉണ്ടായി എന്നതില്‍ ദുരൂഹത ഉണ്ടെന്നും വിധി പ്രസ്‌താവനയില്‍ കണിശത കാണിച്ചിരുന്ന ഉണ്ണികൃഷ്‌ണനു ഒട്ടേറെ ശത്രുക്കള്‍ ഉണ്ടായിരുന്നുവെന്നും പിതാവ്‌ കണ്ടക്കുട്ടി നല്‍കിയ ഹരജിയില്‍ പറഞ്ഞു.

Related Posts

മജിസ്‌ട്രേറ്റ് വി കെ ഉണ്ണികൃഷ്‌ണന്റെ മരണം;സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട്‌ പിതാവ്‌ ഹൈക്കോടതിയില്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.