You are here : Home
/ Malappuram
/ News
/ ജില്ലയിലെ രണ്ട് വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് 28 ന്
Sunday, 4 February 2018
ജില്ലയിലെ രണ്ട് വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് 28 ന്
മലപ്പുറം; (www.evisionnews.co)വെട്ടം ഗ്രാമ പഞ്ചായത്തിലെ കോട്ടേക്കാട്, തവനൂര്‍ ഗ്രാമപഞ്ചായത്തിലെ കൂരട എന്നീ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 28 ന് നടക്കും ഫെബ്രുവരി ഒമ്പതിനുമുമ്പ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കണം. ഫെബ്രുവരി 12 ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 14 ആണ്. മാര്‍ച്ച് ഒന്നിനാണ് വോട്ടെണ്ണല്‍. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനമനുസരിച്ച് ജനുവരി 30 മുതല്‍ മാതൃകാപെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നു. ജില്ലയില്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡപ്യൂട്ടി കളക്ടര്‍ എം. രഘുരാജ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കി. പുതുക്കിയ സമ്മതിദായക പട്ടിക ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രസിദ്ധീകരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കണം.