Type Here to Get Search Results !

Bottom Ad

കെ.പി രാമനുണ്ണിയുടെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തുക ജുനൈദിന്റെ കുടുംബത്തിന് നല്‍കും


ന്യൂഡല്‍ഹി (www.evisionnews.co): പ്രശസ്ത സാഹിത്യകാരന്‍ കെ.പി രാമനുണ്ണി കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തുക ഡല്‍ഹിയില്‍ ആള്‍ക്കൂട്ട ഭീകരതക്കിരയായ ജുനൈദിന്റെ കുടുംബത്തിന് നല്‍കും. ഡല്‍ഹിയില്‍ അവാര്‍ഡ് സ്വീകരിച്ചതിന് ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് രാമനുണ്ണി ഇക്കാര്യം അറിയിച്ചത്. ദൈവത്തിന്റെ പുസ്തകം എന്ന നോവലിനാണ് അവാര്‍ഡ് ലഭിച്ചത്. മതസ്പര്‍ധയും വെറുപ്പും അരങ്ങ് വാഴുന്ന ലോകത്തെക്കുറിച്ചുള്ള ആശങ്കകളും എല്ലാ അതിരുകള്‍കക്കുമപ്പുറത്തുള്ള മാനവികതയുടെ സന്ദേശവുമാണ് നോവലിന്റെ ഇതിവൃത്തം. 

പ്രവാചകന്‍ മുഹമ്മദ് നബിയെ ശ്രീ കൃഷ്ണന്‍ ഇക്കാ എന്നും ശ്രീ കൃഷ്ണന്‍ തിരിച്ച് മുത്തേ എന്നുമൊക്കെ വിളിക്കുന്ന കഥാസന്ദര്‍ഭങ്ങളിലൂടെ മുസ്ലിം ഹിന്ദു മതവിശ്വാസികള്‍ക്കിടയിലെ സാഹോദര്യത്തെ വൈകാരികമായി ആവിഷ്‌കരിക്കുന്നുണ്ട് നോവലില്‍. ഇത്തരമൊരു സന്ദേശം മുന്നോട്ടുവക്കുന്ന നോവലിന് അംഗീകാരം ലഭിക്കുമ്പോള്‍ അതിനോട് നീതി പുലര്‍ത്തേണ്ടത് എഴുത്തുകാരനെന്ന നിലക്കും ഒരു ഹിന്ദു എന്ന നിലക്കും എന്റെ ബാധ്യതയാണെന്നും ആ ബാധ്യത നിറവേറ്റാന്‍ അവാര്‍ഡ് തുകയില്‍ നിന്ന് വെറും മൂന്നുരൂപ മാത്രം എടുത്ത് ബാക്കി തുക ജുനൈദിന്റെ കുടുംബത്തിന് നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ രാജി, മാഗ്സസെ അവാര്‍ഡ് ജേതാവ് ബജ്വട വില്‍സണ്‍, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈര്‍ എന്നിവര്‍ അവാര്‍ഡ് ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad