Monday, 5 February 2018

രോഗിയായ മകളുടെ ആശുപത്രി ബില്ലടക്കാന്‍ മുലപ്പാല്‍ വിറ്റ് ഒരമ്മ തെരുവില്‍


ബെയ്ജിംഗ് (www.evisionnews.co): രോഗിയായ മകളുടെ ആശുപത്രി ബില്ലടക്കാന്‍ അമ്മ മുലപ്പാല്‍ വില്‍ക്കുന്നു. ചൈനയിലാണു സംഭവം. അമ്മയുടെ ചിത്രം സഹിതം ചൈനീസ് സമൂഹമാധ്യമങ്ങളില്‍ വിവരം വ്യാപകമായി പ്രചരിച്ചു. ഇതേത്തുടര്‍ന്നു രാജ്യാന്തര മാധ്യമമായ ബിബിസി ഉള്‍പ്പെടെയുള്ളവ ചിത്രം സഹിതം വാര്‍ത്ത നല്‍കിയിട്ടുണ്ട്. ചൈനയിലെ ഷെന്‍ഴെന്‍ മേഖലയിലെ തെരുവില്‍നിന്ന് എടുത്തിട്ടുള്ള ചിത്രത്തില്‍ മുട്ടില്‍നിന്നു കുഞ്ഞിനു മുലപ്പാല്‍ നല്‍കുന്ന അമ്മയെയും ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ ചിത്രം പതിച്ച പോസ്റ്ററുമായി നില്‍ക്കുന്ന അച്ഛനെയും കാണാം.

'സെല്‍ ബ്രസ്റ്റ് മില്‍ക്, സേവ് ഡോട്ടര്‍' എന്നെഴുതിയിരിക്കുന്ന പോസ്റ്ററില്‍ ഒരു മിനിറ്റ് നേരം മുലപ്പാല്‍ നല്‍കുന്നതിന് 10 യുവാന്‍ ആണ് ചാര്‍ജ് എന്നും എഴുതിയിട്ടുണ്ട്. മാത്രമല്ല, എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിലപാട് എടുക്കേണ്ടി വന്നതെന്നും ദമ്പതികള്‍ പോസ്റ്ററിലൂടെ വ്യക്തമാക്കുന്നു. ഇരുപത്തിനാലുകാരിയായ അമ്മയ്ക്ക് ഇരട്ട പെണ്‍കുഞ്ഞുങ്ങളാണ്. അതിലൊരു കുട്ടി മാരകമായ രോഗത്താല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഈ കുട്ടിക്കുവേണ്ടിയാണു മുലപ്പാല്‍ വിറ്റ പണം ഉപയോഗിക്കുന്നതെന്നും പോസ്റ്ററില്‍ പറയുന്നു. പോസ്റ്ററിന്റെ ഏറ്റവും ഒടുവില്‍ കുഞ്ഞിന്റെ ചിത്രവും മെഡിക്കല്‍ രേഖകളും ദരിദ്രരാണെന്നു തെളിയിക്കുന്ന ഔദ്യോഗിക സര്‍ട്ടിഫിക്കറ്റും പതിപ്പിച്ചിട്ടുണ്ട്.

ഗ്വാങ്‌സിയില്‍നിന്നുള്ള താങ് ആണ് അമ്മയെന്നും സിച്ചുവാനില്‍നിന്നുള്ള മുപ്പത്തൊന്നുകാരനാണ് ഭര്‍ത്താവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 16 വര്‍ഷമായി ഷെന്‍ഴെനില്‍ കുടിയേറ്റ തൊഴിലാളിയായി ജോലി ചെയ്യുകയാണിയാള്‍. ഡിസംബര്‍ 17നാണ് താങ് ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.

Related Posts

രോഗിയായ മകളുടെ ആശുപത്രി ബില്ലടക്കാന്‍ മുലപ്പാല്‍ വിറ്റ് ഒരമ്മ തെരുവില്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.