ലക്കിടി: വയനാട് ലക്കിടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ബൈക്ക് യാത്രികനായ ലക്കിടി ഒാറിയൻറ് ആർട്സ് കോളജ് വിദ്യാർത്ഥിയും കാഞ്ഞങ്ങാട് കൊളവയലിലെ കരീം പാലക്കിയുടെ മകനുമായ മുഹമ്മദ് സഫ് വാന്‍ (21) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന മലപ്പുറം വേങ്ങര സ്വദേശി നൂറുദ്ദീ(21)ന് ഗുരുതരമായി പരിക്കേറ്റു.അമിത വേഗതയിൽ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ച ലോറി ബൈക്കിലിടിക്കുകയായിരുന്നു. വിദ്യാർത്ഥികൾ ജുമാ നമസ്കാരം കഴിഞ്ഞ് കോളജിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും സഫ്വാൻ മരിച്ചിരുന്നു.
സഹോദരങ്ങള്‍: ഫഹീം, സഫൂറ, ഫൈസാന്‍
മൗലവി ബുക്ക് ഡിപ്പോയുടെ സ്ഥാപകൻ കരാമുള്ളയുടെ പൗത്രൻ കൂടിയാണ് സഫ്വാൻ .
മൗലവി ബുക്ക് ഡിപ്പോയുടെ സ്ഥാപകൻ കരാമുള്ളയുടെ പൗത്രൻ കൂടിയാണ് സഫ്വാൻ .
ലക്കിടിയിൽ വാഹനാപകടം;കാഞ്ഞങ്ങാട് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു
4/
5
Oleh
evisionnews