കുമ്പള: മഹാരാഷ്ട്രയുടെ ബില്‍ ഉപയോഗിച്ച് കെദുമ്പാടിയില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തിയ അഞ്ചു ലോറികള്‍ മഞ്ചേശ്വരം, കുമ്പള പൊലീസ് സംഘത്തിന്റെ സംയുക്ത ഓപ്പറേഷനില്‍ പിടികൂടി. കുമ്പള ഇന്‍സ്പെക്ടര്‍ പ്രേംസദന്‍, മഞ്ചേശ്വരം പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് കുമ്പളയില്‍ നാലും മഞ്ചേശ്വരത്തു നിന്ന് ഒരു ലോറിയും പിടിയിലായത്. കുമ്പളയില്‍ പിടിയിലായ ലോറികളുടെ ഡ്രൈവര്‍മാരായ ബേക്കൂരിലെ റഫീഖ്(38), കര്‍ണ്ണാടക സ്വദേശി മുഹമ്മദ് ജാഫര്‍(27), കെ സനോജ്(33) , സിദ്ധപ്പ(27) എന്നിവരെ കസ്റ്റഡിയിലെടുത്തു.
മഹാരാഷ്ട്ര ബില്‍ ഉപയോഗിച്ച് മണല്‍ കടത്തിയ 5 ലോറികള്‍ പിടിയില്‍
4/
5
Oleh
evisionnews