Monday, 29 January 2018

നടി തമന്നയ്ക്ക് നേരെ ചെരിപ്പേറ്;യുവാവ് അറസ്റ്റിൽ

Image result for tamannaതെന്നിന്ത്യൻ നായിക തമന്ന ഭാട്ടിയയ്ക്ക് നേരെ ചെരുപ്പെറിഞ്ഞ യുവാവിനെ ഹൈദരാബാദ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഹിമയത്ത്നഗറില്‍ ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് ആള്‍ക്കുട്ടത്തില്‍ നിന്ന് ഒരാള്‍ തമന്നയ്ക്ക് നേരെ ചെരുപ്പെറിഞ്ഞത്. ചെരുപ്പ് തമന്നയുടെ ദേഹത്ത് കൊണ്ടില്ല. പകരം ഷോപ്പിലെ ഒരു ജീവനക്കാരനാണ് ഏറ് കിട്ടിയത്.മുഷീറാബാദ് സ്വദേശിയും ബിടെക് ബിരുദധാരിയുമായ കരിമുള്ളയാണ് (31) തമന്നയ്ക്ക് നേരെ ഷൂ എറിഞ്ഞതെന്ന് നാരായണഗുഡ ഇന്‍സ്പെക്ടര്‍ ബി.രവീന്ദ്രര്‍ പറഞ്ഞു. അടുത്ത കാലത്ത് അവര്‍ അഭിനയിച്ച സിനിമകളിലെ വേഷങ്ങളോടുള്ള വിമര്‍ശനമാണ് ഷൂ എറിയാന്‍ പ്രേരിപ്പിച്ചതെന്ന് കരിമുള്ള പറഞ്ഞതായി പോലീസ് വ്യക്തമാക്കി.

ഷൂ എറിഞ്ഞ കരിമുള്ളയെ ഉടന്‍തന്നെ ആളുകള്‍ പിടികൂടിയിരുന്നു. ഇയാളെ പിന്നീട് പോലീസിന് കൈമാറുകയായിരുന്നു. ഏറ് കിട്ടിയ ജീവനക്കാരന്റെ പരാതിയില്‍ കരിമുള്ളയ്ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും പോലീസ് അറിയിച്ചു.

Related Posts

നടി തമന്നയ്ക്ക് നേരെ ചെരിപ്പേറ്;യുവാവ് അറസ്റ്റിൽ
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.