Tuesday, 16 January 2018

സംഘപരിവാര്‍ പ്രചാരണം ഏശിയില്ല: ശബരിമല കാണിക്കയില്‍ നാല്‍പത് കോടിയുടെ വര്‍ധനവ്


പത്തനംതിട്ട (www.evisionnews.co): സംഘപരിവാര്‍ സംഘടനകളുടെ പ്രചാരണം ഏശിയില്ല. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ശബരിമല കാണിക്ക വരുമാനത്തില്‍ നാല്‍പത് കോടിയുടെ വര്‍ധനവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് 40,80,27,913 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആകെമൊത്ത വരുമാനമായി 245,94,10,007 രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 205 കോടിരൂപയായിരുന്നു.

ശബരിമലയിലെത്തുന്ന തുക സര്‍ക്കാര്‍ മറ്റു ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുകയാണെന്ന് ബി.ജെ.പി നടത്തുന്ന പ്രചാരണം ഭക്തര്‍ തള്ളിയതിന്റെ തെളിവാണ് ഇതെന്നും ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ആന്ധ്രാ, കര്‍ണാടക സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി വ്യാപക പ്രചരണമാണ് നടത്തുന്നതെന്ന് മന്ത്രി ആരോപിച്ചു. ഭരിക്കുന്ന സര്‍ക്കാര്‍ മാത്രമല്ല പാര്‍ട്ടിക്കു വേണ്ടിയും ശബരിമലയിലെ പണം കൊണ്ടപോകുന്നതായാണ് പ്രചാരണം. ശബരിമലയില്‍ 305 കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ശബരിമലയിലേതുള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ വരുമാനത്തില്‍ ഒരു രൂപ പോലും സര്‍ക്കാര്‍ മറ്റ് ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നില്ലായെന്നും മന്ത്രി പറഞ്ഞു.

Related Posts

സംഘപരിവാര്‍ പ്രചാരണം ഏശിയില്ല: ശബരിമല കാണിക്കയില്‍ നാല്‍പത് കോടിയുടെ വര്‍ധനവ്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.